
കോഴിക്കോട് മുചുകുന്ന് കോളജിന് മുന്നിൽ ഡിവൈഎഫ്ഐയുടെ കൊലവിളി മുദ്രാവാക്യം. യുഡിഎസ്എഫ് പ്രവർത്തകർക്ക് നേരെയാണ് മുദ്രവാക്യം വിളി. അരിയിൽ ഷുക്കൂറിനെ ഓർമ്മയില്ലേയെന്നും, അതേ അവസ്ഥ വരുമെന്നുമായിരുന്നു ഭീഷണി.
പൊലീസ് നോക്കി നിൽക്കേയായിരുന്നു പ്രകോപന മുദ്രാവാക്യം മുഴക്കിയത്. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു പ്രകോപന മുദ്രാവാക്യം മുഴക്കിയത്.
കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മുചുകുന്ന് കോളേജില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിനിടയിലായിരുന്നു മുദ്രാവാക്യം വിളി. സംഭവത്തിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
മുചുകുന്ന് സയ്യിദ് അബ്ദുറഹ്‌മാന്‍ ബാഫഖി തങ്ങള്‍ മെമ്മോറിയല്‍ ഗവ.കോളജില്‍ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ചരിത്രത്തില്‍ ആദ്യമായി യുഡിഎസ്എഫ് 5 സീറ്റുകള്‍ വിജയിച്ചിരുന്നു.