
അമേരിക്കയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ആറ് ആഴ്ച മാത്രം ശേഷിക്കെ മുൻകൂർ വോട്ടെടുപ്പ് ആരംഭിച്ചു. വോട്ടെടുപ്പ് ദിവസമായ നവംബർ അഞ്ചു വരെ കാത്തുനിൽക്കാതെ വോട്ടർമാർക്ക് നേരത്തെ തന്നെ അവകാശം വിനിയോഗിക്കാനുള്ള സംവിധാനമാണ് മുൻകൂർ വോട്ടെടുപ്പ്.
മിനസോട്ട, സൗത്ത് ഡക്കോട്ട, വിർജീനിയ എന്നിവിടങ്ങളിലാണ് വോട്ട് രേഖപ്പെടുത്തിയത്. സ്റ്റേറ്റ് ബോർഡ് ഓഫ് ഇലക്ഷൻസ് അനുസരിച്ച്, രജിസ്റ്റർ ചെയ്ത എല്ലാ വോട്ടർമാർക്കും പൊതു തെരഞ്ഞെടുപ്പിന് 40 ദിവസം മുൻപ് തന്നെ വോട്ട് രേഖപ്പെടുത്താം.
കമലാ ഹാരിസിന്റെ വൈസ് പ്രസിഡൻ്റ് സ്ഥാനാർഥി ടിം വാൾസിന് മുൻതൂക്കമുള്ള സംസ്ഥാനമാണ് മിനസോട്ട. 1976 മുതലുള്ള തെരഞ്ഞെടുപ്പുകളിൽ മിനസോട്ട ജനതയുടെ വോട്ട് ഡെമോക്രാറ്റിക് പാർട്ടിക്കാണ്. ഇക്കുറിയും ഡെമോക്രാറ്റിക് പാർട്ടി പ്രതീക്ഷ കൈവിട്ടിട്ടില്ല.
ദ ന്യൂയോർക്ക് ടൈംസ്, ദി ഫിലാഡൽഫിയ ഇൻക്വയറർ, സിയാന കോളേജ് എന്നിവർ നടത്തിയ സെപ്റ്റംബർ 11 മുതൽ 16 വരെയുള്ള അഭിപ്രായ സർവ്വേയിൽ കമല ഹാരിസും ട്രംപും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. ഹാരിസിനും ട്രംപിനും 47 ശതമാനം വോട്ടുകൾ വീതമാണ് പ്രവചനത്തിൽ.
READ MORE: "അക്രമി ഡെമോക്രാറ്റുകളെ പോലെ പ്രകോപനപരമായി സംസാരിക്കുന്നു"; രാഷ്ട്രീയ എതിരാളികളെ കടന്നാക്രമിച്ച് ട്രംപ്