തൃശൂരിലും പാലക്കാട്ടും വീണ്ടും നേരിയ ഭൂചലനം. പുലർച്ചെ 3.55 ആണ് തൃശൂരിൽ ഭൂചലനം അനുഭവപ്പെട്ടത്. കുന്നംകുളം, ചൂണ്ടൽ തുടങ്ങിയ സ്ഥലങ്ങളിൽ ആണ് പ്രകമ്പനം ഉണ്ടായത്. അതേസമയം പാലക്കാട്ട് ഭൂചലനമുണ്ടായത് തൃത്താല, തിരുമിറ്റക്കോട് , ആനക്കര എന്നീ പ്രദേശങ്ങളിലാണ്.