വർണക്കാഴ്ചയൊരുക്കി കൗതുകമുണർത്തും സമ്മാനങ്ങൾ; വിപണിയിൽ താരം ഈസ്റ്റർ മുട്ടയും ബണ്ണികളും

പുരാതന കാലത്തെ മെസപ്പൊട്ടോമിയയിലെ ക്രിസ്ത്യാനികളുടെ ഇടയിലാണ് ഈസ്റ്റർ മുട്ടകൾ ആചാരമായി തുടങ്ങിയത്. 15-ാം നൂറ്റാണ്ട് മുതൽ ബ്രിട്ടനിൽ ഈസ്റ്റർ മുട്ടകൾ ഉണ്ടാക്കിയിരുന്നു.
വർണക്കാഴ്ചയൊരുക്കി കൗതുകമുണർത്തും സമ്മാനങ്ങൾ; വിപണിയിൽ താരം ഈസ്റ്റർ മുട്ടയും ബണ്ണികളും
Published on

ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഈസ്റ്റർ ആഘോഷത്തിൻ്റെ തയ്യാറെടുപ്പിലാണ്. പീഡനങ്ങള്‍ സഹിച്ച് കുരിശില്‍ മരിച്ച യേശു മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റതിൻ്റെ ഓര്‍മയായാണ് ഈസ്റ്റര്‍ ആഘോഷിക്കുന്നത്. പെസഹ വ്യാഴവും, ദുഃഖവെള്ളിയും കടന്ന് ശനിയാഴ്ച അര്‍ധരാത്രി മുതലാണ് ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ ആരംഭിക്കുക. പാതിരാ കുര്‍ബ്ബാനയ്ക്ക് ശേഷം ക്രൈസ്തവരുടെ അമ്പത് ദിവസത്തെ നോമ്പാചരണത്തിനു ആചരണത്തിനു അവസാനമാകും. പ്രത്യാശയുടെ സന്ദേശവുമായി ഞായറാഴ്ച ഉയിർപ്പ് തിരുനാൾ.


ക്രിസതുമസിന് കേക്കാണ് താരമെങ്കിൽ ഈസ്റ്ററിന് താരം ഈസ്റ്റർ മുട്ടകളാണ്. അതോടൊപ്പം തന്നെ കൗതുകം ഉണർത്തി ബണ്ണികളും എത്തും. ലോകം മുഴുവൻ സന്തോഷത്തോടെ ഏറ്റെടുക്കുന്ന പ്രതീകങ്ങൾ. ഈസ്റ്റർ അപ്പം ( ബണ്ണികൾ) ഈസ്റ്റർ മുട്ടകൾ എന്നിവയാണ് ആ ദിവസം വിശ്വാസികൾ സ്പെഷ്യലായി തയ്യാറാക്കുന്നത്.



ഈസ്റ്റർ മുട്ടയുടെ ചരിത്രം ക്രിസ്‌തുവിന്‍റെ ഉയിർപ്പുമായി ബന്ധപ്പെട്ടതാണ്. മരണത്തെ ജയിച്ച് ജീവിതത്തിലേക്കുള്ള തിരിച്ചു വരവ്, ഉയിർത്തഴുന്നേൽപ്പ്.മുട്ടയെ ജീവൻ്റെ പ്രതീകമായാണ് കണക്കാക്കുന്നത്. പുരാതന കാലത്തെ മെസപ്പൊട്ടോമിയയിലെ ക്രിസ്ത്യാനികളുടെ ഇടയിലാണ് ഈസ്റ്റർ മുട്ടകൾ ആചാരമായി തുടങ്ങിയത്. 15-ാം നൂറ്റാണ്ട് മുതൽ ബ്രിട്ടനിൽ ഈസ്റ്റർ മുട്ടകൾ ഉണ്ടാക്കിയിരുന്നു. എന്നാൽ അത് ശരിക്കുമുള്ള മുട്ടകളായിരുന്നില്ല. അരിമാവും പഞ്ചസാരയും കൊണ്ടായിരുന്നു അന്ന് മുട്ടകൾ ഉണ്ടാക്കിയിരുന്നത്. പിന്നീട് യഥാർഥ മുട്ടകൾ ഉപയോഗിച്ച് തുടങ്ങി.


കോഴി, താറാവ് എന്നിവയുടെ മുട്ട തിളപ്പിച്ചെടുത്ത് പുറന്തോടില്‍ ചായങ്ങൾ പൂശുന്നതാണ് പരമ്പരാഗത രീതി. പണ്ട് പച്ചക്കറികളുടെ ചാറും പ്രകൃതിദത്തമായ വസ്‌തുക്കളുമാണ് ആദ്യകാലത്ത് മുട്ടകൾക്ക് നിറം നൽകാൻ ഉപയോഗിച്ചിരുന്നത്. പിന്നീട് പ്ലാസ്‌റ്റിക്‌ മുട്ടകളും ചോക്ലേറ്റ് മുട്ടകളും പ്രചാരത്തിൽ വന്നു. നിറമുള്ള മുട്ടകളിൽ തന്നെ ചുവപ്പു മുട്ടയ്ക്കാണ് കൂടുതൽ പ്രധാന്യം.ക്രിസ്‌തുവിന്‍റെ രക്തത്തിന്‍റെ ഓർമയാണ് ചുവപ്പ് മുട്ടകൾ


തുടക്കകാലത്ത് പള്ളികളിലും , വീടുകളിലുമാണ് ഈസ്റ്റർ മുട്ടകൾ വിതരണം ചെയ്തിരുന്നത് എന്നാൽ ഇന്ന് ബേക്കറികൾ വഴിയും മറ്റ് കടകളിലൂടെയുമെല്ലാം ഈസ്റ്റർ മുട്ടകൾ വിറ്റഴിക്കുന്നുണ്ട്. കുട്ടികൾക്കായി എഗ് ഹണ്ട് പോലുള്ള വിനോദ പരിപാടികളും

ഈസ്റ്റർ മുട്ടകൾ പോലെ തന്നെ ഈക്കാലത്ത് ആഘോഷങ്ങളിലെ താരമാണ് ഈസ്റ്റർ ബണ്ണികളും.മുയലുകളാണ് ഈസ്റ്റർ ബണ്ണികൾ. ഈസ്റ്ററിൽ മുയലിനെന്തു കാര്യം എന്ന് ചോദിച്ചാൽ കഥകൾ പലതാണ്. ഈസ്റ്റർ മുട്ട കൊണ്ടുവരുന്നത് ഈസ്റ്റർ ബണ്ണിയെന്ന മുയലുകളാണെന്ന് അമേരിക്കയിലപം കാനഡയിലും കഥകളുണ്ട്. ഒരേ സമയം നിരവധി കുഞ്ഞുങ്ങളെ പ്രസവിക്കുന്നതുകൊണ്ട് പുതിയ ജീവിതത്തിൻ്റെ പ്രതീകമായി അവയെ കണക്കാക്കുന്നുവെന്നും പറയുന്നു.


കൃത്യമായി പരിശോധിച്ചാൽ മുയലിനും, മുട്ടകൾക്കുമൊന്നും യേശുവും, കുരിശു മരണവും,ഉയിർത്തെഴുന്നേൽപ്പുമായൊന്നും നേരിട്ട ബന്ധം കണ്ടെത്തിയെന്നു വരില്ല. എന്നാൽ വാണിജ്യപരമായി ഇന്ന് മുട്ടകളും, ബണ്ണികളുമെല്ലാം ഈസ്റ്റർ പ്രതീകങ്ങളായി വിപണികളെ കീഴടക്കിക്കഴിഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com