കരുവന്നൂർ ബാങ്ക് തട്ടിപ്പ്; 3 സിപിഐഎം നേതാക്കൾ പ്രതികളാകും, ഇഡി അന്തിമ കുറ്റപത്രം ഈ മാസം അവസാനം സമർപ്പിക്കും

2011-12നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വലിയ നിക്ഷേപ തട്ടിപ്പ് പുറത്തുവന്നത്. കരുവന്നൂർ ബാങ്കിൽ നിന്നും മുഖ്യപ്രതിയും ബിസിനസ് പങ്കാളിയും ചേർന്ന് അനധികൃത വായ്പ തരപ്പെടുത്തിയെന്നതായിരുന്നു കേസ്.
കരുവന്നൂർ ബാങ്ക് തട്ടിപ്പ്; 3 സിപിഐഎം നേതാക്കൾ പ്രതികളാകും, ഇഡി അന്തിമ കുറ്റപത്രം ഈ മാസം അവസാനം സമർപ്പിക്കും
Published on
Updated on

കരുവന്നൂർ കേസിൽ ഇഡിയുടെ അന്തിമ കുറ്റപത്രം ഈ മാസം അവസാനം സമർപ്പിക്കും. കേസിൽ 3 സിപിഐഎം നേതാക്കൾ പ്രതികളാകും. നേതാക്കളെ പ്രതിചേർക്കാനുള്ള നടപടികൾ ED പൂർത്തിയാക്കിയതായാണ് വിവരം. അതേസമയം, കെ. രാധാകൃഷ്ണൻ എംപിയെ ഇനി ചോദ്യം ചെയേണ്ടതില്ലെന്നാണ് ഇഡി തീരുമാനം.


കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിൽ കെ. രാധാകൃഷ്ണൻ എംപി ഇന്നലെ ഇഡിക്ക് മുന്നിൽ ഹാജരായിരുന്നു. കൊച്ചിയിലെ ഇഡി ഓഫീസിലാണ് എംപി എത്തിയത്. ഇഡിക്ക് മുന്നിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് രാധാകൃഷ്ണൻ എംപിക്ക് നിരവധി തവണ നോട്ടീസ് ലഭിച്ചിരുന്നു. എന്നാൽ, ഇ.ഡിയടെ സമൻസ് നോട്ടീസ് കരുവന്നൂർ കേസുമായി ബന്ധപ്പെട്ട് ആണെന്ന് അറിയിച്ചിട്ടില്ലെന്ന് കെ. രാധാകൃഷ്ണൻ എംപി നേരത്തെ പ്രതികരിച്ചിരുന്നു. ഏത് കേസാണെന്ന് അറിയില്ല. പാർലമെൻ്റ് കഴിയും വരെ ഹാജരാക്കാൻ കഴിയില്ലെന്ന് അറിയിച്ചിരുന്നുവെന്നും കെ. രാധാകൃഷ്ണൻ പ്രതികരിച്ചിരുന്നു.


കെ. രാധാകൃഷ്ണൻ പാർട്ടി സെക്രട്ടറി ആയിരുന്ന കാലയളവിലും കരുവന്നൂർ ബാങ്കിൽ തട്ടിപ്പ് നടന്നിരുന്നു. സിപിഐഎം നേതാക്കളുടെ അക്കൗണ്ടിലേയ്ക്ക് പണം പോയതിൻ്റെ ഉറവിടം കണ്ടെത്താനാണ് രാധാകൃഷ്ണൻ എംപിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതെന്നാണ് സൂചന.എട്ടു മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലാണ് കൊച്ചി ഇ.ഡി ഓഫിസിൽ പൂർത്തിയായത്. വ്യക്തത തേടിയിട്ടുണ്ട്. ഇ.ഡി വീണ്ടും വിളിപ്പിച്ചിട്ടില്ല" എന്നായിരുന്നു ചോദ്യം ചെയ്യലിനു ശേഷം കെ. രാധാകൃഷ്ണൻ്റെ പ്രതികരണം.

2011-12നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വലിയ നിക്ഷേപ തട്ടിപ്പ് പുറത്തുവന്നത്. 2021 ജൂ​ലൈ 21ന് ​ബാ​ങ്ക് സെ​ക്ര​ട്ട​റി​യു​ടെ പ​രാ​തി​യി​ൽ ഇ​രി​ങ്ങാ​ലക്കുട പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.കരുവന്നൂർ ബാങ്കിൽ നിന്നും മുഖ്യപ്രതിയും ബിസിനസ് പങ്കാളിയും ചേർന്ന് അനധികൃത വായ്പ തരപ്പെടുത്തിയെന്നത് ആയിരുന്നു കേസ്. ആരോപണങ്ങൾ‍ ഉയർന്നതിനു പിന്നാലെ സിപിഎം നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ബാ​ങ്ക് ഭ​ര​ണ​സ​മി​തി​ പിരിച്ചുവിട്ടിരുന്നു. സി​പിഐ​എം നേ​താ​ക്ക​ളാ​യ ബാ​ങ്ക് സെ​ക്ര​ട്ട​റി​യ​ട​ക്കം ആ​റു​പേ​രെ പ്ര​തി​യാക്കി ആയിരുന്നു ആദ്യ കേസ്.


300 കോ​ടി​യു​ടെ ക്ര​മ​ക്കേ​ട് ന​ട​ന്നെ​ന്നാ​യി​രു​ന്നു ആ​ദ്യ​ നി​ഗ​മ​നം. സ​ഹ​ക​ര​ണ വ​കു​പ്പി​ന്റെ ര​ണ്ടാം അ​ന്വേ​ഷ​ണ​ത്തി​ൽ 125.84 കോ​ടി​യു​ടേ​താ​ണ് ക്ര​മ​ക്കേ​ടെ​ന്ന് ക​ണ്ടെ​ത്തുകയായിരുന്നു. സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട ഇടപാടിൽ കണ്ടുകെട്ടിയ സ്വത്തുക്കള്‍ നിക്ഷേപകര്‍ക്ക് തിരിച്ച് നൽകാനാണ് ഇഡിയുടെ തീരുമാനം.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com