
ലൈംഗികാരോപണം ഉന്നയിച്ച നടിമാർക്കെതിരെ ഡിജിപിക്കും പ്രത്യേക അന്വേഷണ സംഘത്തിനും പരാതി നൽകി ഇടവേള ബാബു. ഇ-മെയിൽ മുഖേനേയാണ് പരാതി കൈമാറിയത്. തനിക്കെതിരായ ഗൂഢാലോചനയുടെ ഭാഗമായാണ് ആരോപണങ്ങൾ ഉന്നയിച്ചിരുന്നതെന്നും പരാതിയിൽ പറയുന്നു. രണ്ട് നടിമാർക്കെതിരെയാണ് ഇടവേള ബാബുവിന്‍റെ പരാതി.
നേരത്തെ സിദ്ദിഖും തനിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച നടിക്കെതിരെ പരാതി നൽകിയിരുന്നു. ആരോപണങ്ങൾക്കു പിന്നിൽ പ്രത്യേക അജണ്ടയുണ്ടെന്നും വാസ്തവ വിരുദ്ധമായിട്ടാണ് ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും സിദ്ദിഖ് നൽകിയ പരാതിയിൽ പറയുന്നു. നടി വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത ആരോപണങ്ങൾ ഉന്നയിക്കുന്നു. ഇപ്പോഴാണ് ലൈംഗികാരോപണം ഉന്നയിക്കുന്നതെന്നുമായിരുന്നു സിദ്ദിഖ് തന്‍റെ പരാതിയിൽ പറഞ്ഞത്.
അതേസമയം, സിദ്ദിഖിനെതിരായ ലൈംഗിക പീഡന ആരോപണത്തിൽ നടി ഡിജിപിക്ക് പരാതി നൽകി. ഇ-മെയില്‍ മുഖാന്തരമാണ് പരാതി നല്‍കിയത്. പരാതി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും.