
വാക്കുതർക്കത്തെ തുടർന്നു ജ്യേഷ്ഠൻ അനുജനെ വെട്ടിക്കൊന്നു. ഇടുക്കി മറയൂരിൽ ഇന്നലെ രാത്രിയാണ് സംഭവം. വീട്ടിൽ ഉണ്ടായ തർക്കത്തെ തുടർന്നാണ് ജ്യേഷ്ഠൻ അരുൺ സഹോദരൻ ജഗനെ വെട്ടിക്കൊലപ്പെടുത്തിയത് .
മറയൂർ ഇന്ദിര നഗർ കോളനിയിലെ ഇരുവരും താമസിക്കുന്ന മാതൃ സഹോദരി ബാലാമണിയുടെ വീട്ടിൽവെച്ചുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത് . തർക്കത്തെ തുടർന്ന് അരുൺ വെട്ടുകത്തികൊണ്ട് ജഗൻ്റെ തലയ്ക്ക് വെട്ടുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ ജഗൻ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. ജഗൻ മാതൃസഹോദരിയെ ആക്രമിക്കാൻ തുടങ്ങിയപ്പോൾ അരുൺ തടയുകയായിരുന്നു.
മരിച്ച ജഗൻ സ്ഥിരമായി മദ്യപിച്ച് വീട്ടിൽ തർക്കങ്ങൾ ഉണ്ടാക്കാറുണ്ടെന്ന് പൊലീസ് പറഞ്ഞു. ചെറുവാടി ആദിവാസി കുടിയിൽ താമസിച്ചിരുന്ന ഇവരുടെ മാതാപിതാക്കൾ മരിച്ച ശേഷം മാതൃസഹോദരിയുടെ വീട്ടിലാണ് താമസിച്ചുവന്നിരുന്നത് . ജഗൻ്റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. നാട്ടുകാർ സംഭവം മറയൂർ പൊലീസിനെ അറിയിച്ചതിനെ തുടർന്ന് വീട്ടിൽ നിന്ന് തന്നെയാണ് അരുണിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത് .