തെരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി; മഹാരാഷ്ട്രയിൽ നിന്ന് 280 കോടി രൂപയും, ജാർഖണ്ഡിൽ നിന്ന് 158 കോടിയും പിടിച്ചെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടർമർക്ക് വിതരണം ചെയ്യാനുള്ളവയാണ് ഇതെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി; മഹാരാഷ്ട്രയിൽ നിന്ന് 280 കോടി രൂപയും, ജാർഖണ്ഡിൽ നിന്ന് 158 കോടിയും പിടിച്ചെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ
Published on



നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മഹാരാഷ്ട്ര, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്ന് പിടിച്ചെടുത്ത കോടികളുടെ കുഴൽപ്പണത്തിൻ്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. 73. 11 കോടി രൂപയുടെ ഹവാല പണവും 37.98 കോടിരൂപയുടെ മദ്യവും 37.76 കോടിയുടെ മയക്കു മരുന്നും പിടിച്ചെടുത്തത്. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ നിന്നായി 8. 9 കോടി രൂപ ഹവാല പണവും 7.63 കോടി രൂപയും 21.47 കോടി രൂപയുടെ മയക്ക് മരുന്ന് അടക്കം മൊത്തം 118 കോടി രൂപ രൂപ മൂല്യമുള്ള വസ്തുവഹകൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പിടിച്ചെടുത്തു. വോട്ടർമർക്ക് വിതരണം ചെയ്യാനുള്ളവയാണ് ഇതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ നടത്തിവരുന്ന പരിശോധനയിൽ മഹാരാഷ്ട്രയിൽ നിന്ന് മാത്രം സ്വർണമടക്കം ഏകദേശം 280 കോടി രൂപയുടെ വസ്തുക്കളാണ് കണ്ടെത്തിയത്. ജാർഖണ്ഡിൽ നിന്ന് ഇതുവരെ 158 കോടിയുടെ വസ്തുക്കൾ പിടിച്ചെടുത്തു. 2019 ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 3.5 മടങ്ങ് വർധനയാണ് രണ്ട് സംസ്ഥാനങ്ങളിലും ഉണ്ടായിരിക്കുന്നത്.

മഹാരാഷ്ട്രയിൽ 73.11 കോടി രൂപയുടെ കുഴൽപ്പണവും, 37.98 കോടിയുടെ മദ്യവും, 37.76 കോടിയുടെ മയക്കുമരുന്നും ഇസി പിടിച്ചെടുത്തു. 90.53 കോടി രൂപയുടെ സ്വർണവും, 42.55 കോടി രൂപയുടെ വസ്തുവിൻ്റെ കണക്കും ലഭിച്ചു. ജാർഖണ്ഡിൽ നിന്ന് 10. 46 കോടി കുഴൽപ്പണവും 7.15 കോടിയുടെ മദ്യവും 8.99 കോടിയുടെ മയക്കുമരുന്നുമാണ് പിടിച്ചെടുത്തത്.

അനധികൃത മദ്യം, മയക്കുമരുന്ന്, പണം എന്നിവയുടെ വിതരണം തടയുന്നതിന് ഒന്നിലധികം ഏജൻസികളിൽ നിന്നുള്ള സംയുക്ത ടീമുകളെ ചീഫ് ഇലക്ഷൻ കമ്മീഷണർ രാജീവ് കുമാർ ആവശ്യപ്പെട്ടിരുന്നു. പിന്നാലെ ഡിജിപി, എക്സൈസ് കമ്മീഷണർമാർ, രണ്ട് സംസ്ഥാനങ്ങളിലെയും, അയൽ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും എൻഫോഴ്സ്മെൻ്റ് ഏജൻസികൾ എന്നിവരുമായി രാജീവ് കുമാർ കൂടിക്കാഴ്ച നടത്തി. ഈ കൂടിക്കാഴ്ചയിൽ അന്തർ സംസ്ഥാന അതിർത്തികളിൽ ജാഗ്രത പുലർത്തണമെന്ന് രാജീവ് കുമാർ ഏജൻസികൾക്ക് നിർദേശം നൽകിയിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com