കത്തോലിക്കാ സഭയുടെ പുതിയ മാർപാപ്പയായി ലിയോ പതിനാലാമൻ; റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് വലിയ ഇടയൻ

2005ലെ ബനഡിക്ട് പാപ്പയുടെ തെരഞ്ഞെടുപ്പിന് തുല്യമായ രീതിയിലാണ് ഇന്നും നാലാം റൗണ്ടിൽ തെരഞ്ഞെടുപ്പ് നടന്നത്.
കത്തോലിക്കാ സഭയുടെ പുതിയ മാർപാപ്പയായി ലിയോ പതിനാലാമൻ; റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് വലിയ ഇടയൻ
Published on

നാളുകൾ നീണ്ടുനിന്ന കാത്തിരിപ്പിനൊടുവിൽ കത്തോലിക്കാ സഭയുടെ വലിയ ഇടയനെ തെരഞ്ഞെടുത്തു. കത്തോലിക്കാ സഭയുടെ 267-ാമത് മാര്‍പാപ്പയായി ലിയോ പതിനാലാമൻ. അമേരിക്കക്കാരനായ കർദിനാളാണ് അദ്ദേഹം. അമേരിക്കയിൽ നിന്നുള്ള ആദ്യത്തെ മാർപാപ്പയാണ് അദ്ദേഹം. ആഗോള തലത്തിൽ പരമാധികാര സ്വഭാവമുള്ള ഒരു രാഷ്ട്രമെന്ന നിലയിൽ പ്രവർത്തിക്കുന്നതിനാൽ അമേരിക്കയിൽ നിന്നുള്ള കർദിനാളുമാരെ മാർപാപ്പമാരായി നേരത്തെ വത്തിക്കാൻ പരിഗണിച്ചിരുന്നില്ല. 2023 മുതലാണ് അമേരിക്കക്കാരെ കർദിനാൾമാരായി പരിഗണിച്ചത്.

നേരത്തെ ഇന്ത്യൻ സമയം വ്യാഴ്യാഴ്ച രാത്രി 9.45 ഓടെയാണ് വത്തിക്കാനിലെ സിസ്റ്റെയ്ൻ ചാപ്പലിൽ നിന്നും വെളുത്ത പുക ഉയർന്നത്. വോട്ടെടുപ്പിലെ നാലാം റൗണ്ടിലാണ് പുതിയ മാർപാപ്പയെ തിരഞ്ഞെടുത്തത്. 2005ലെ ബനഡിക്ട് പാപ്പയുടെ തെരഞ്ഞെടുപ്പിന് തുല്യമായ രീതിയിലാണ് ഇന്നും നാലാം റൗണ്ടിൽ തെരഞ്ഞെടുപ്പ് നടന്നത്.

മാർപാപ്പയുടെ തെരഞ്ഞെടുപ്പ് വിവരം പ്രഖ്യാപിച്ച് കൊണ്ട് വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്സ് ബസലിക്കയിലെ പള്ളിയിൽ നിന്നും ആറ് തവണ പള്ളിമണികൾ മുഴങ്ങി. ഇതിന് പിന്നാലെ പള്ളിയുടെ ചത്വരത്തിന് മുന്നിൽ തടിച്ചുകൂടിയ വിശ്വാസികൾ കരഘോഷത്തോടെയും ആർപ്പുവിളികളോടെയും ഈ സന്തോഷ വാർത്തയെ വരവേറ്റു. ഇക്കഴിഞ്ഞ ഈസ്റ്ററിന് തൊട്ടടുത്ത ദിവസമാണ് ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തത്.

89 വോട്ട് അഥവാ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കുന്നയാളാണ് ഫ്രാൻസിസ് മാർപാപ്പയുടെ അടുത്ത പിന്‍ഗാമിയാകുക. നാലാം റൗണ്ട് വോട്ടെടുപ്പ് പൂർത്തിയായപ്പോൾ സമവായം ആയതോടെയാണ് ബാലറ്റുകൾ കത്തിച്ചത്. ഇതോടെയാണ് സിസ്റ്റേയൻ ചാപ്പലിന് മുകളിലുള്ള ചിമ്മിനിയിലൂടെ വെളുത്ത പുക പുറത്തുവന്നത്.



വോട്ടവകാശമുള്ള 133 കർദിനാൾമാരാണ് കോൺക്ലേവിൽ പങ്കെടുത്തത്. യൂറോപ്പിൽ നിന്നും ഇറ്റലിയിൽ നിന്നുമാണ് ഏറ്റവും കൂടുതല്‍ കര്‍ദിനാൾമാരുള്ളത്. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് ബാവ, കര്‍ദിനാള്‍ ജോര്‍ജ്ജ് കൂവക്കാട്, ഗോവ, ദാമന്‍ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് ഫിലിപ്പ് നേരി, ഹൈദരാബാദ് അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് അന്തോണി പൂള എന്നിവരാണ് ഇന്ത്യയില്‍ നിന്ന് പങ്കെടുത്ത വോട്ടവകാശമുള്ള കര്‍ദിനാൾമാര്‍.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com