സൈക്കിളിൽ ഇലക്ട്രിക് കേബിൾ കുരുങ്ങി; ആന്ധ്രയിൽ സ്കൂൾ വിദ്യാർഥി വൈദ്യുതാഘാതമേറ്റ് മരിച്ചു

വഴിയരികിൽ തൂണിൽനിന്ന് തൂങ്ങിക്കിടന്നിരുന്ന ലൈവ് കേബിളിൽ തട്ടിഇതുവരും നിലത്തുവീഴുന്ന ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
സൈക്കിളിൽ ഇലക്ട്രിക് കേബിൾ കുരുങ്ങി; ആന്ധ്രയിൽ സ്കൂൾ വിദ്യാർഥി വൈദ്യുതാഘാതമേറ്റ് മരിച്ചു
Published on



ആന്ധ്രയിൽ സ്കൂൾ വിദ്യാർഥി വൈദ്യുതാഘാതമേറ്റ് മരിച്ചു. സ്‌കൂളിൽ നിന്ന് സൈക്കിളിൽ മടങ്ങുന്നതിനിടെ ഇലക്ട്രിക് കേബിൾ സൈക്കിളിൽ കുരുങ്ങിയാണ് അപകടമുണ്ടായത്. ആന്ധ്രാപ്രദേശിലെ കടപ്പ പട്ടണത്തിലാണ് 11 വയസുകാരനായ തൻവീർ ഷോക്കേറ്റ് മരിച്ചത്.

ബുധനാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. തൻവീറും ആദവും സൈക്കിളിൽ സ്കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. വഴിയരികിൽ തൂണിൽനിന്ന് റോഡിലേക്ക് തൂങ്ങിക്കിടന്നിരുന്ന ലൈവ് കേബിളിൽ തട്ടിഇതുവരും നിലത്തുവീഴുന്ന ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

വഴിയാത്രക്കാർ ഓടിയെത്തി കമ്പികൾ നീക്കി കൂട്ടികളെ രക്ഷിക്കാൻ ശ്രമിച്ചു. തൻവീർ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ആദമിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വൈദ്യുതി വകുപ്പിൻ്റെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഡിഷ് ടിവി കേബിൾ ലൈവ് ഇലക്ട്രിക് വയറുമായി കുരുങ്ങികിടന്നതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

കടപ്പ എംഎൽഎ മാധവി റെഡ്ഡി സ്ഥലത്തെത്തി മരിച്ച കുട്ടിയുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. സർക്കാർ എല്ലാ സഹായവും നൽകുമെന്ന് ഉറപ്പ് നൽകി. വിദ്യാഭ്യാസ മന്ത്രി നാരാ ലോകേഷ് സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തുകയും തൻവീറിൻ്റെയും ആദത്തിൻ്റെയും കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു. പരിക്കേറ്റ കുട്ടിക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കാനും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.


ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. മരിച്ച കുട്ടിയുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ എല്ലാ സഹായവും നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com