
പുതുച്ചേരി സർക്കാർ വൈദ്യുതി നിരക്ക് വൻതോതിൽ വർധിപ്പിച്ചതിനെതിരെ മാഹിയിൽ ഇന്ന് ഹർത്താൽ. പുതുച്ചേരിയിൽ ഇന്ത്യ മുന്നണി ആഹ്വാനം ചെയ്ത ഹർത്താലിൻ്റെ ഭാഗമായാണ് മാഹിയിലും ഹർത്താൽ. വൈദ്യുതി വകുപ്പ് സ്വകാര്യവത്കരിക്കുന്നതിനെതിരെ കൂടിയാണ് പ്രതിഷേധം. രാവിലെ ആറ് മുതൽ ആറ് വരെയുള്ള ഹർത്താലിൽ പെട്രോൾ പമ്പുകൾ, മദ്യഷോപ്പുകൾ തുടങ്ങി എല്ലാ വ്യാപാര സ്ഥാപനങ്ങളും പങ്കെടുക്കും. മാഹിയിൽ ഇന്ത്യാ മുന്നണി ഒരുമിച്ചല്ലാത്തതിനാൽ യുഡിഎഫ് മാഹി കമ്മിറ്റിയും സിപിഎം മാഹി, പള്ളൂർ ലോക്കൽ കമ്മിറ്റികളും സിപിഐ മാഹി ലോക്കൽ കമ്മിറ്റിയുമാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്.