ലബനനിലെ സ്ഫോടനം: എമിറേറ്റ്സ് എയർലൈൻ വിമാനങ്ങളിൽ പേജറും വാക്കിടോക്കിയും നിരോധിച്ചു

ഹാൻഡ് ബാഗേജിലോ, ലഗേജിലോ ഇവ കണ്ടെത്തിയാൽ പിടിച്ചെടുക്കുമെന്ന് ദുബായ് പൊലീസ് പിടിച്ചെടുക്കുമെന്ന് എയർലൈൻ വ്യക്തമാക്കിയിട്ടുണ്ട്
ലബനനിലെ സ്ഫോടനം: എമിറേറ്റ്സ് എയർലൈൻ വിമാനങ്ങളിൽ പേജറും വാക്കിടോക്കിയും നിരോധിച്ചു
Published on
Updated on

എമിറേറ്റ്സ് എയർലൈൻ വിമാനങ്ങളിൽ പേജറും വാക്കിടോക്കിയും നിരോധിച്ചു. ലബനനിലെ പേജർ, വാക്കിടോക്കി സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. ഇതനുസരിച്ച് എല്ലാ സെക്ടറുകളിലെയും വിമാനങ്ങളിൽ നിരോധനം ബാധകമാണ്.

ഹാൻഡ് ബാഗേജിലോ, ലഗേജിലോ ഇവ കണ്ടെത്തിയാൽ പിടിച്ചെടുക്കുമെന്ന് ദുബായ് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. എയർലൈൻ അധികൃതർ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ട്രാവൽ അപ്ഡേറ്റ്സിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.


ഇറാഖിലേക്കും ഇറാനിലേക്കുമുള്ള വിമാനങ്ങൾ ചൊവ്വാഴ്ച വരെ നിർത്തിവെക്കുമെന്നും ജോർദാനിലേക്കുള്ള സർവീസുകൾ ഞായറാഴ്ച മുതൽ പുനരാരംഭിക്കുമെന്നും മിഡിൽ ഈസ്റ്റിലെ എയർലൈൻ അറിയിച്ചു. ഒക്ടോബർ 15 വരെ ബെയ്‌റൂട്ടിലേക്കും പുറത്തേക്കുമുള്ള ഫ്ലൈറ്റുകൾ റദ്ദാക്കിയിരുന്നു. ദുബായ് വഴി യാത്ര ചെയ്യുന്നവർ ഉൾപ്പെടെ ബെയ്‌റൂട്ടിലേക്കുള്ള യാത്രക്കാർക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ബുക്കിങ് സ്വീകരിക്കില്ല. ഉപഭോക്താക്കൾ ഇതര യാത്രാ ക്രമീകരണങ്ങൾക്കായി അവരുടെ ബുക്കിംഗ് ഏജൻ്റുമാരെ ബന്ധപ്പെടണമെന്ന് നിർദേശിച്ചിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com