
ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചതായി റിപ്പോർട്ട്. ജമ്മു കശ്മീർ പൊലീസും സൈന്യവും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരനെ വധിച്ചത്. ഭീകരരുടെ കയ്യിൽ നിന്ന് വെടിക്കോപ്പുകളും ആയുധങ്ങളും പിടിച്ചെടുത്തു. പ്രദേശത്ത് സംയുക്ത തെരച്ചിൽ തുടരുകയാണെന്നും ചിനാർ കോർപ്സിൻ്റെ സൈനിക പ്രസ്താവനയിൽ പറയുന്നു.
01xAK റൈഫിൾ, 02xAK മാഗസിനുകൾ, 57xAK റൗണ്ടുകൾ, 02xപിസ്റ്റളുകൾ, 03xപിസ്റ്റൾ മാഗസിനുകൾ എന്നിവയാണ് പിടിച്ചെടുത്തത്. ഭീകരർ നുഴഞ്ഞുകയറാൻ സാധ്യത ഉണ്ടെന്ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് ചിനാർ കോർപ്സ് സംയുകത നുഴഞ്ഞുകയറ്റ വിരുദ്ധ പ്രവർത്തനങ്ങൾ നേരത്തെ ആരംഭിച്ചിരുന്നു.