ഭർത്താവിൻ്റെ പേരിലുള്ള ഭൂമി കയ്യേറി; അട്ടപ്പാടിയിൽ സമരത്തിനിറങ്ങി നഞ്ചിയമ്മ

ഭർത്താവിൻ്റെ കുടുംബഓഹരി വ്യാജ രേഖയുണ്ടാക്കി വിറ്റുവെന്ന ആരോപണവുമായാണ് നഞ്ചിയമ്മയുടെ സമരം.
നഞ്ചിയമ്മ
നഞ്ചിയമ്മ
Published on

അട്ടപ്പാടിയിൽ നഷ്ടപ്പെട്ട ഭൂമി തിരിച്ച് കിട്ടാൻ സമരത്തിനിറങ്ങി ദേശീയ പുരസ്‌കാര ജേതാവും ഗായികയുമായ നഞ്ചിയമ്മ. ഭർത്താവിൻ്റെ കുടുംബ ഓഹരി വ്യാജ രേഖയുണ്ടാക്കി വിറ്റുവെന്ന് ആരോപണവുമായാണ് നഞ്ചിയമ്മ സമരത്തിനിറങ്ങിയത്. സംഭവത്തിൽ കയ്യേറ്റ ഭൂമിയിൽ കൃഷിയിറക്കിയായിരുന്നു നഞ്ചിയമ്മയുടെ പ്രതിഷേധം. 

അഗളി സ്വദേശിയായ സ്വകാര്യവ്യക്തിയ്‌ക്കെതിരെയാണ് നഞ്ചിയമ്മ പരാതി ഉന്നയിച്ചിരിക്കുന്നത്. ഭർത്താവിൻ്റെ കുടുംബവുമായി ഭൂമിതർക്കം നിലനിൽക്കുന്ന വ്യക്തിയുടെ മകനാണ് ഭൂമി മറ്റൊരാൾക്ക് വിറ്റത്. വ്യാജ രസീത് ഉപയോഗിച്ചാണ് തൻ്റെ ഭൂമി വിൽപ്പന നടത്തിയതെന്ന് നഞ്ചിയമ്മ പറഞ്ഞു. 

രണ്ട് ദിവസത്തിനുള്ളിൽ പ്രശ്‌നത്തിൽ പരിഹാരം കാണുമെന്ന് തഹസിൽദാ‍ർ ഉറപ്പ് നൽകിയതോടെയാണ് നഞ്ചിയമ്മ സമരം അവസാനിപ്പിച്ചത്.

UPDATING...

Related Stories

No stories found.
News Malayalam 24x7
newsmalayalam.com