ഗോകുലം ഗോപാലന്റെ ഓഫീസില്‍ നിന്നും പണവും രേഖകളും പിടിച്ചെടുത്തു; ഗോകുലത്തിനെതിരെ അന്വേഷണം വ്യാപിപ്പിച്ച് ഇഡി

ഗോകുലത്തിന്റെ വിവിധ ഓഫീസുകളിലാണ് കഴിഞ്ഞ രണ്ട് ദിവസമായി പരിശോധനകള്‍ നടന്നത്.
ഗോകുലം ഗോപാലന്റെ  ഓഫീസില്‍ നിന്നും പണവും രേഖകളും പിടിച്ചെടുത്തു; ഗോകുലത്തിനെതിരെ അന്വേഷണം വ്യാപിപ്പിച്ച് ഇഡി
Published on


ഗോകുലം ഗോപാലന്റെ ഓഫീസില്‍ നിന്ന് പണവും രേഖകളും പിടിച്ചെടുത്തതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മൂന്ന് കോടിയോളം രൂപയാണ് പിടിച്ചെടുത്തത്. ഗോകുലത്തിന്റെ വിവിധ ഓഫീസുകളിലാണ് കഴിഞ്ഞ രണ്ട് ദിവസമായി പരിശോധനകള്‍ നടന്നത്.

ഗോകുലം ഗോപാലനെ ഇഡി ഇന്ന് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന തുടരുന്നുണ്ട്. കഴിഞ്ഞ ദിവസം ഹെഡ് ഓഫീസുകളിലാണ് പരിശോധന നടന്നത്. ഇന്ന് ബ്രാഞ്ച് ഓഫീസുകളിലടക്കമാണ് പരിശോധന നടക്കുന്നത്.

ഫെമ നിയമലംഘനത്തിന്റെ അടിസ്ഥാനത്തിലാണ് ഇഡി പരിശോധന. ഗോകുലം കഴിഞ്ഞ ആറ് മാസമായി നിരീക്ഷണത്തിലായിരുന്നെന്ന് ഇഡി അറിയിച്ചു. കഴിഞ്ഞ ദിവസവും ഗോകുലം ഗോപാലനെ ഇഡി കോഴിക്കോട് നിന്ന് ചോദ്യം ചെയ്തിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com