ഇ.പിയെ മാറ്റിയത് ബിജെപി ബന്ധം ആരോപിച്ചല്ല; ബിനോയ് വിശ്വം പറഞ്ഞതെന്തെന്ന് അറിയില്ല: ജി.ആർ. അനിൽ

കാലാ കാലങ്ങളിൽ ഉണ്ടാവുന്ന നേതൃമാറ്റം മാത്രമാണെന്നും ജി.ആർ. അനിൽ പറഞ്ഞു
ജി.ആർ. അനിൽ
ജി.ആർ. അനിൽ
Published on
Updated on

ഇ.പി. ജയരാജനെ മാറ്റിയത് ബിജെപി ബന്ധം ആരോപിച്ചല്ലെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. കാലാ കാലങ്ങളിൽ ഉണ്ടാവുന്ന നേതൃമാറ്റം മാത്രമാണെന്നും മന്ത്രി പറഞ്ഞു. ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും മാറ്റിയതിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മുകേഷിൻ്റെ രാജിക്കാര്യത്തിൽ സിപിഐ നിലപാട് എൽഡിഎഫ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. സിപിഐ പരസ്യ പ്രസ്താവന നടത്തിയിട്ടില്ല. ബിനോയ് വിശ്വം പറഞ്ഞത് എന്താണെന്ന് അറിയില്ല. എസ്‌പി സുജിത് ദാസുമായി ബന്ധപ്പെട്ട ക്യാംപ് ഓഫീസിലെ മരംമുറി വിവാദം ഗൗരവതരമായ വിഷയമാണെന്നും സർക്കാർ പരിശോധിച്ച് നടപടിയെടുക്കുമെന്നും ജി.ആർ. അനിൽ പറഞ്ഞു.

ഇ.പി. ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയ പശ്ചാത്തലത്തിൽ ടി.പി. രാമകൃഷ്ണന്‍ പുതിയ എല്‍ഡിഎഫ് കണ്‍വീനര്‍ ആകും. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുൻ മന്ത്രിയുമാണ് ടി.പി. രാമകൃഷ്ണൻ. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം, മുൻ മന്ത്രി, കോഴിക്കോട് മുൻ ജില്ലാ സെക്രട്ടറി തുടങ്ങിയ പ്രവർത്തനം എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് എത്തുന്ന ടി.പിക്ക് കരുത്താകും. സംസ്ഥാന സമിതിക്ക് കാക്കാതെ ഇ.പി. ജയരാജൻ കണ്ണൂരിലേക്ക് കഴിഞ്ഞ ദിവസം തന്നെ മടങ്ങിയിരുന്നു. സംഭവത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോട് ‘എല്ലാം നടക്കട്ടെ’ എന്നു മാത്രമാണ് ഇ.പി പ്രതികരിച്ചത്.

READ MORE: ഇ.പിക്കെതിരെ അച്ചടക്ക നടപടി; സംസ്ഥാന കണ്‍വീനര്‍ സ്ഥാനത്തു നിന്ന് മാറ്റും


News Malayalam 24x7
newsmalayalam.com