
പാലക്കാട്ടെ പരസ്യ വിവാദത്തിൽ പ്രതികരിച്ച് ഇ പി ജയരാജൻ.പരസ്യം കൊടുത്തത് തങ്ങൾക്ക് ഗുണം കിട്ടുന്ന പത്രങ്ങളിൽ തന്നെയാണ്.സുന്നിയുടെയും സമസ്തയുടെയും പത്രങ്ങളിൽ പരസ്യം കൊടുത്തതിനെ വിമർശിക്കാൻ യു ഡി എഫിന് എന്ത് അവകാശമാണുള്ളത്.പരസ്യം കൊടുക്കാൻ യു ഡി എഫിന്റെ സമ്മതം വാങ്ങണോയെന്നും സതീശനും സുധാകരനും ശകുനം മുടക്കികളെന്നും ഇ പി ജയരാജൻ പറഞ്ഞു.
ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍ക്കെതിരെ വിവിധ പത്രങ്ങളുടെ പാലക്കാട് എഡിഷനിൽ വന്ന ഇടത് മുന്നണിയുടെ പത്ര പരസ്യമാണ് തെരഞ്ഞെടുപ്പുകാലത്ത് ഏറെ വിവാദമായത്. സുപ്രഭാതം, സിറാജ് പത്രങ്ങളിൽ വന്ന പരസ്യമാണ് ചർച്ചയായത്. 'ഈ വിഷപ്പാമ്പിനെ സ്വീകരിക്കുകയോ കഷ്ടം' എന്ന തലക്കെട്ടിൽ സന്ദീപ് വാര്യരുടെ ഫോട്ടോ വെച്ചായിരുന്നു പരസ്യം.
എന്നാൽ എല്ലാ പത്രങ്ങളിലും പരസ്യം കൊടുത്തിട്ടുണ്ടെന്നായിരുന്നു വിവാദത്തേക്കുറിച്ച് മന്ത്രി എംബി രാജേഷ് പ്രതികരിച്ചത്. എൽഡിഎഫിന്റെ വിവാദ പരസ്യത്തിൽ സുപ്രഭാതം വൈസ് ചെയർമാനും, ഗൾഫ് ചെയർമാനുമായ സൈനുൽ ആബിദീൻ അടക്കമുള്ളവർ വിമർശനവുമായി എത്തിയിരുന്നു.