
സംസ്ഥാനത്ത് പകർച്ചവ്യാധികൾ രൂക്ഷമാവുന്നു. തിരുവനന്തപുരത്ത് ഒരാൾക്ക് കൂടി കോളറ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 129 പേർക്കാണ് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തത്. 36 പേർക്ക് എച്ച്1 എൻ1 ഉം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ ഒരാൾക്ക് കൂടി കോളറ കേസ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ കോളറ കേസുകളുടെ എണ്ണം 13 ആയി.അതേ സമയം 12,508 പേരാണ് പനി ബാധിച്ച് ആശുപത്രികളിൽ ചികിത്സ തേടിയിരിക്കുന്നത്. . പനിമരണങ്ങളിൽ ഒന്ന് ഡെങ്കിപനി മൂലവും ഒന്ന് വെസ്റ്റ്നെയ്ൽ മൂലം ആണന്നും സംശയം ഉണ്ട്.
അതിനിടെ മലപ്പുറത്ത് 4 പേർക്ക് മലമ്പനി സ്ഥിരീകരിച്ചു. നിലമ്പൂരിൽ ഒരാൾക്കും പൊന്നാനിയിൽ 3 പേർക്കുമാണ് മലമ്പനി സ്ഥിരീകരിച്ചത്. നിലവിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരുടെ ആരോഗ്യനില തൃപ്തികരമാണ്. ജാഗ്രത പാലിച്ചാൽ മതിയെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു. പ്രദേശത്ത് ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. സംഘങ്ങളായി തിരിഞ്ഞാണ് ശുചീകരണ പ്രവർത്തനം.