കൈക്കൂലിയില്‍ കുരുങ്ങി; അസിസ്റ്റന്‍റ് ലേബർ കമ്മീഷണർ വിജിലന്‍സ് പിടിയിൽ

20,000 രൂപ കൈകൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടുകയായിരുന്നു
കൈക്കൂലിയില്‍ കുരുങ്ങി; അസിസ്റ്റന്‍റ് ലേബർ കമ്മീഷണർ വിജിലന്‍സ് പിടിയിൽ
Published on

എറണാകുളം അസിസ്റ്റൻറ് ലേബർ കമ്മീഷണർ കൈക്കൂലി കേസിൽ പിടിയിൽ. കാക്കനാട് ഒലിമുകളിലെ സെൻട്രൽ ഡെപ്യൂട്ടി ചീഫ് ലേബർ കമ്മീഷൻ ഓഫീസിലെ ജീവനക്കാരന്‍ അജിത് കുമാർ ആണ് പിടിയിലായത്. 20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടുകയായിരുന്നു.

Also Read: പെരിന്തൽമണ്ണ സ്വർണക്കവർച്ച: നാല് പ്രതികൾ പിടിയിൽ, മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജിതം

ഉത്തർപ്രദേശ് സ്വദേശിയാണ് പിടിയിലായ അജിത് കുമാർ. ബിപിസിഎൽ കമ്പനിയിൽ ലേബർ തൊഴിലാളികളെ കയറ്റുന്നതുമായി ബന്ധപ്പെട്ടാണ് അജിത് കുമാർ കൈക്കൂലി വാങ്ങിയത്. അജിത് കുമാറിന്‍റെ വീട്ടിലും വിജിലന്‍സ് പരിശോധന നടന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com