
നടന്‍ വിനായകന്‍ പൊതുശല്യമാണെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. വിനായകന്‍ ചെയ്യുന്നതിനെല്ലാം കാരണം ലഹരി ഉപയോഗമാണെന്നും സര്‍ക്കാര്‍ നടനെ ചികിത്സിക്കാന്‍ തയ്യാറാകണമെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.
സിനിമാ മേഖലയിലെ ആളുകള്‍ക്കെതിരെ ഗൗരവകരമായ ആരോപണങ്ങളാണ് ഉയര്‍ന്നുവരുന്നത്. കലാകാരന്മാര്‍ ആയതിനാലാണ് ഇവര്‍ക്ക് പരിരക്ഷ ലഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വേടന്‍ ലഹരി ഉപയോഗിച്ചത് തുറന്ന് പറഞ്ഞു. പക്ഷെ എത്ര പേര്‍ അങ്ങനെ ഏറ്റുപറയാന്‍ തയ്യാറാകുമെന്നും ഷിയാസ് ചോദിച്ചു.
സിനിമാ കോണ്‍ക്ലേവില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ദളിതര്‍ക്കും സ്ത്രീകള്‍ക്കുമെതിരെ നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ വിനായകന്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആദ്യം അടൂരിനും യേശുദാസിനും എതിരെ വിനായകന്‍ അസഭ്യവര്‍ഷം നടത്തി. അതിനെതിരെ വിമര്‍ശനം ഉയര്‍ന്നപ്പോള്‍, "സംസ്‌കൃതത്തില്‍ അസഭ്യം പറയുന്നവരോട് പച്ച മലയാളത്തില്‍ തിരിച്ചു പറയുന്നത് അസഭ്യമാണെങ്കില്‍ അത് തുടരുക തന്നെ ചെയ്യും", എന്ന് പറഞ്ഞുകൊണ്ട് വീണ്ടും വിനായകന്‍ പോസ്റ്റ് പങ്കുവെച്ചു.
വിനായകന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് ഇതിന് മുന്‍പും വിമര്‍ശനങ്ങള്‍ ലഭിച്ചിട്ടുണ്ട്. പോസ്റ്റിന് താഴെ നിരവധി പേര്‍ താരത്തെ വിമര്‍ശിച്ചും പിന്തുണച്ചും കമന്റ് ചെയ്യാറുണ്ട്. ചില കമന്റുകള്‍ക്ക് വിനായകന്‍ തന്നെ മറുപടിയും നല്‍കാറുണ്ട്.