
നിലമ്പൂർ എംഎൽഎ പി.വി. അൻവറിൻ്റെ ഡിഎംകെ നയിക്കുന്ന സമര പരിപാടിയിൽ മുസ്ലീം ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീർ പങ്കെടുക്കും. വനനിയമ ഭേദഗതിക്കെതിരെ വയനാട് മണ്ഡലത്തിൽ നടത്തുന്ന ജനകീയ യാത്രയുടെ സമാപന ചടങ്ങിൻ്റെ ഉദ്ഘാടകനായാണ് ഇ.ടി. മുഹമ്മദ് ബഷീർ എത്തുന്നത്.
ജനുവരി മൂന്ന്, നാല്, അഞ്ച് തീയതികളിലായാണ് പരിപാടി നടക്കുന്നത്. ഞായറാഴ്ച വൈകിട്ട് എടക്കരയിലാണ് സമാപന സമ്മേളനം. ഇതാദ്യമായാണ് ഒരു മുസ്ലീം ലീഗ് നേതാവ് അൻവറിൻ്റെ സംഘടനയുടെ പരിപാടിക്ക് എത്തുന്നത് എന്നതാണ് ശ്രദ്ധേയം.