പുടിൻ്റെ ആണവായുധ ഭീഷണിയെ തള്ളി യൂറോപ്യൻ യൂണിയൻ

പുടിൻ്റെ പരാമർശം അശ്രദ്ധവും നിരുത്തരവാദപരവുമാണെന്ന് യൂറോപ്യൻ യൂണിയൻ ചൂണ്ടിക്കാട്ടി
പുടിൻ്റെ ആണവായുധ ഭീഷണിയെ തള്ളി യൂറോപ്യൻ യൂണിയൻ
Published on

റഷ്യക്കെതിരായ വ്യോമാക്രമണത്തെ തുടർന്ന് പുടിൻ നടത്തിയ ആണാവാക്രമണ ഭീഷണിയെ അപലപിച്ച് യൂറോപ്യൻ യൂണിയൻ. പുടിൻ്റെ പരാമർശം "അശ്രദ്ധവും നിരുത്തരവാദപരവുമാണെന്ന് യൂറോപ്യൻ യൂണിയൻ ചൂണ്ടിക്കാട്ടി.

റഷ്യക്കുയ്ക്കു നേരെയുള്ള യുക്രെയ്‌ൻ്റെ ശക്തമായ മിസൈലാക്രമണങ്ങൾക്കിടെയാണ് പാശ്ചാത്യ രാജ്യങ്ങൾക്ക് ആണവ മുന്നറിയിപ്പുമായി റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിൻ രംഗത്തെത്തിയത്. ക്രൂയിസ് മിസൈൽ ഉപയോഗിച്ച് റഷ്യക്കുള്ളിൽ ആക്രമണം നടത്താൻ യുഎസും യുകെയും യുക്രെയ്‌ന് അനുമതി നൽകിയതിന് പിന്നാലെയാണ് റഷ്യയുടെ പ്രതികരണം.


ആണവശക്തിയുടെ പിന്തുണയോടെ, റഷ്യക്കെതിരായ ഏത് ആക്രമണവും സംയുക്ത ആക്രമണമായി കണക്കാക്കുമെന്ന് പുടിൻ പറഞ്ഞിരുന്നു. തങ്ങൾ നൽകിയ സ്റ്റോം ഷാഡോ ക്രൂയിസ് മിസൈൽ ഉപയോഗിച്ച് റഷ്യയെ ആക്രമിക്കാൻ കഴിഞ്ഞയാഴ്ചയാണ് യുകെ യുക്രെയ്‌ന് അനുമതി നൽകിയത്. യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാർമർ അമേരിക്കയിലെത്തി യുഎസ് പ്രസിഡൻ്റ് ജോ ബൈഡനുമായി നടത്തിയ കൂടിക്കാഴ്ചയിൽ യുക്രെയ്‌ൻ റഷ്യൻ മണ്ണിൽ ആയുധങ്ങൾ ഉപയോഗിക്കുന്നത് ചർച്ചയായതായാണ് വിവരം.

ALSO READ: യുഎൻ സുരക്ഷാ കൗൺസിൽ; ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം നൽകണം, പിന്തുണയുമായി ഇമ്മാനുവൽ മാക്രോൺ


നാലുവർഷം മുൻപ് വ്ലാഡിമിർ പുടിനാണ് റഷ്യയുടെ ആണവ നയത്തിന് രൂപം നൽകിയത്. ഇതനുസരിച്ച്, ആണവ ആക്രമണത്തിന് വിധേയമാകുന്ന സാഹചര്യത്തിലോ ശക്തമായ ആക്രമണത്താൽ രാജ്യത്തിൻ്റെ നിലനിൽപ്പ് അപകടത്തിലാകുമ്പോഴോ റഷ്യയ്ക്ക് ആണവായുധങ്ങൾ ഉപയോഗിക്കാം. ആണവ നയത്തിലെ ഭേദഗതികൾ സംബന്ധിച്ച ചർച്ചകൾ കഴിഞ്ഞ ഒരു വർഷമായി തുടരുകയാണെന്നും പുടിൻ സൂചിപ്പിച്ചിരുന്നു.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com