സന്യാസിയാകാൻ 10 കോടി നൽകിയിട്ടില്ല, കയ്യിൽ ഒരു കോടി പോലുമില്ല; ഗുരുദക്ഷിണ നൽകാൻ രണ്ട് ലക്ഷം രൂപ കടം വാങ്ങിയെന്ന് മംമ്ത കുൽക്കർണി

പത്തു ദിവസം തികയും മുൻപേ ഇവരെ സന്യാസത്തിൽ നിന്ന് പുറത്താക്കിയതായി പ്രഖ്യാപനവും വന്നു. മംമ്ത കുൽക്കർണിയെയും ആചാര്യ മഹാമണ്ഡലേശ്വർ ലക്ഷ്മി നാരായൺ ത്രിപാഠിയെയും സന്യാസി സമൂഹത്തിൽ നിന്ന് പുറത്താക്കുകയായിരുന്നു. കിന്നർ അഖാഡയുടെ സ്ഥാപകനായ ഋഷി അജയ് ദാസാണ് ഇരുവരേയും പുറത്താക്കിയത്.
സന്യാസിയാകാൻ 10 കോടി നൽകിയിട്ടില്ല, കയ്യിൽ ഒരു കോടി പോലുമില്ല;  ഗുരുദക്ഷിണ നൽകാൻ രണ്ട് ലക്ഷം രൂപ കടം വാങ്ങിയെന്ന്   മംമ്ത കുൽക്കർണി
Published on

മുൻ ബോളിവുഡ് നടി മംമ്ത കുൽക്കർണി വാർത്തകളിൽ നിറഞ്ഞ് നിൽക്കുകയാണ്. കുംഭമേളയിൽ വച്ച് നടി സന്യാസം സ്വീകരിച്ചതും അതിനു ശേഷം ഏതാനും ദിവസങ്ങൾക്കകം നടിയെ സന്യാസി സമൂഹം പുറത്താക്കിയതുമെല്ലാം ഏറെ ചർച്ചയായിരുന്നു. അതിനിടെ സന്യാസം സ്വാകരിക്കാൻ മംമ്ത 10 കോടി രൂപ നൽകിയെന്നും പ്രചാരണങ്ങൾ ഉയർന്നിരുന്നു.

ഇപ്പോഴിതാ തനിക്കെതിരെ ഉയർന്ന പ്രചാരണങ്ങളെ തള്ളി രംഗത്തെത്തിയിരിക്കുകയാണ് മംമ്ത കുൽക്കർണി. സന്യാസി ആകാൻ വേണ്ടി മംമ്ത 10 കോടി നല്‍കിയെന്ന തരത്തിലായിരുന്നു പ്രചാരണങ്ങൾ. ഇത് പൂർണമായും നിരസിച്ചിരിക്കുകയാണ് മംമ്ത.


'പത്ത് കോടി മറന്നേക്കൂ. എന്റെ കയ്യിൽ ഒരു കോടി പോലും എടുക്കാനില്ല. എന്റെ അക്കൗണ്ടുകൾ എല്ലാം മരവിപ്പിച്ചിരിക്കുകയാണ്. മഹാമണ്ഡലേശ്വര്‍ ആക്കിയ ​ഗുരുവിന് ദക്ഷിണ നൽകാൻ രണ്ട് ലക്ഷം രൂപ കടം വാങ്ങിയാണ് നൽകിയത്', എന്നായിരുന്നു മംമ്ത കുൽക്കർണി പറഞ്ഞത്. ആപ് കി അദാലത്ത് എന്ന ഹിന്ദി ഷോയിലൂടെ ആയിരുന്നു പ്രതികരണം.

ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തത് പ്രകാരം  ബോളിവുഡിലേക്ക് തിരിച്ച് വരുമോ എന്ന ചോദ്യത്തിന്, 'നെയ്യ് ആയിക്കഴിഞ്ഞാൽ പിന്നെ തിരികെ പാലിലേക്ക് പോവുക അസാധ്യമായ കാര്യമാണ്. ഇപ്പോഴും ആരാധകർ കരണ്‍ അര്‍ജുന്റെ രണ്ടാം ഭാഗത്തിൽ എന്നെ കാണണമെന്ന് ആ​ഗ്രഹം പറയുന്നുണ്ട്. പക്ഷേ സിനിമയിലേക്ക് വരില്ലെന്ന് ഞാൻ തീരുമാനിച്ചു കഴിഞ്ഞു. തിരിച്ചു വരവിനെ കുറിച്ചൊരു സംശയം പോലും ഇനി ഉണ്ടാവില്ല', എന്നായിരുന്നു മറുപടി.

കുറച്ചുകാലമായി ഇവർ സസ്യാസി സമൂഹമായ കിന്നര്‍ അഖാഡയുടെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്നു.ജനുവരി 24ന് ആയിരുന്നു മംമ്ത കുല്‍ക്കര്‍ണി സന്ന്യാസി ആയെന്ന വാർത്തകൾ വന്നത്. മംമ്ത കുൽക്കർണി ‘മായി മംമ്താ നന്ദ് ഗിരി’ എന്ന പേരിൽ ആത്മീയജീവിതത്തിലേക്ക് കടന്നതായി യുപി സർക്കാർ തന്നെ സ്ഥിരീകരിച്ചിരുന്നു. മഹാ കുംഭ മേളയിലാണ് ആചാര്യ ലക്ഷ്മി നാരായൺ ത്രിപാഠി 52 കാരിയായ മംമ്ത കുൽക്കർണിയെ മഹാമണ്ഡലേശ്വരയായി പ്രഖ്യാപിച്ചത്.

എന്നാൽ പത്തു ദിവസം തികയും മുൻപേ ഇവരെ സന്യാസത്തിൽ നിന്ന് പുറത്താക്കിയതായി പ്രഖ്യാപനവും വന്നു. മംമ്ത കുൽക്കർണിയെയും ആചാര്യ മഹാമണ്ഡലേശ്വർ ലക്ഷ്മി നാരായൺ ത്രിപാഠിയെയും സന്യാസി സമൂഹത്തിൽ നിന്ന് പുറത്താക്കുകയായിരുന്നു. കിന്നർ അഖാഡയുടെ സ്ഥാപകനായ ഋഷി അജയ് ദാസാണ് ഇരുവരേയും പുറത്താക്കിയത്.

നടി മംമ്ത കുൽക്കർണിയെ മഹാമണ്ഡലേശ്വരനായി നിയമിച്ചത് വിവാദമായ സാഹചര്യത്തിലാണ് തീരുമാനം.സന്യാസി സമൂഹത്തിന്‍റെ സമ്മതമില്ലാതെയാണ് ത്രിപാഠി കുൽക്കർണിയെ നിയമിച്ചതെന്ന് ആരോപണം ഉയർന്നിരുന്നു. 2025 ജനുവരി 30-ന് പുറത്തിറക്കിയ പത്രക്കുറിപ്പിൽ, ഋഷി അജയ് ദാസ് ഇരുവരെയും പുറത്താക്കിയ വിവരം അറിയിച്ചു.

1990-കളിലെ ജനപ്രിയ ബോളിവുഡ് സിനിമകളിലെ വേഷങ്ങൾക്ക് പേരുകേട്ട മംമ്ത കുൽക്കർണി 2000-ത്തിൻ്റെ തുടക്കം മുതൽ സിനിമയില്‍ നിന്നും മാറി നിൽക്കുകയായിരുന്നു. മയക്കുമരുന്ന് കേസില്‍ അടക്കം നടിയുടെ പേര് ഉയര്‍ന്നിരുന്നു.“ഞാൻ 40-50 സിനിമകളിൽ അഭിനയിച്ചു, സിനിമയിൽ നിന്ന് വിടപറയുമ്പോൾ 25 സിനിമകൾ എൻ്റെ കൈയിലുണ്ടായിരുന്നു. ഞാൻ സന്യാസം സ്വീകരിച്ചത് എന്തെങ്കിലും പ്രശ്നം മൂലമല്ല, ഈ ജീവിതം അനുഭവിക്കാനാണ്.എന്നായിരുന്നു നടി സന്യാസം സ്വീകരിക്കുന്ന സമയത്ത് പ്രതികരിച്ചത്.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com