
താര അവതാരകൻ ഹ്യൂ എഡ്വേഡ്സിനെ പുറത്താക്കി ബിബിസി. കുട്ടികളുടെ നഗ്ന ചിത്രങ്ങൾ കൈവശം വെച്ചതിനു ലണ്ടൻ കോടതി ശിക്ഷിച്ചതോടെയാണ് പുറത്താക്കിയത്. ആറുമാസത്തെ തടവാണ് ശിക്ഷയെങ്കിലും രണ്ടുവർഷത്തെ നല്ല നടപ്പ് അനുവദിച്ച് വിട്ടയയ്ക്കുകയായിരുന്നു കോടതി.
കുട്ടികളുടെ നഗ്ന ചിത്രങ്ങൾ കൈവശം വെച്ചതിന് ബിബിസിയുടെ അവതാരകൻ ഹ്യൂ എഡ്വേർഡിന് ലണ്ടൻ കോടതി ആറു മാസം തടവിനാണ് ശിക്ഷിച്ചത്. ഈ ശിക്ഷ രണ്ടു വർഷത്തേക്കു സസ്പെൻഡ് ചെയ്ത കോടതി നല്ല നടപ്പ് അനുവദിക്കുകയായിരുന്നു. രണ്ടുവർഷത്തിനിടെ കുറ്റം ആവർത്തിച്ചാൽ ജയിൽ ശിക്ഷ അനുഭവിക്കണം എന്നാണ് വ്യവസ്ഥ.
ലൈംഗിക കുറ്റവാളിയായ അലക്‌സ് വില്യംസ് എന്ന 25 കാരൻ വാട്ട്‌സ്ആപ്പിൽ എഡ്വേർഡിന് ചിത്രങ്ങൾ അയച്ചിരുന്നു. കൈമാറ്റം ചെയ്ത 377 ലൈംഗിക ചിത്രങ്ങളിൽ 41 എണ്ണം 13 നും 15 നും ഇടയിൽ പ്രായമുള്ള കുട്ടികളുടേതായിരുന്നു. ചിത്രങ്ങൾക്ക് എഡ്വേർഡ് പ്രതിഫലവും നൽകിയിരുന്നു.
എഡ്വേർഡ്സ് പൊതുജനങ്ങൾക്കോ കുട്ടികൾക്കോ അപകടമുണ്ടാക്കിയിട്ടില്ലെന്നു കണക്കിലെടുത്ത് ശിക്ഷ അനുഭവിക്കുന്നതിൽ ഇളവു നൽകുകയായിരുന്നു. കഴിഞ്ഞ നവംബറിലെ അറസ്റ്റിനും ഈ ഏപ്രിലിലെ രാജിക്കുമിടയിൽ കൈപ്പറ്റിയ 2,00,000 പൗണ്ട് തിരികെ നൽകാൻ ബിബിസി ആവശ്യപ്പെട്ടു.