
ഈരാറ്റുപേട്ടയിലും പൊൻകുന്നത്തുമായി എക്സ്സൈസ് സംഘം നടത്തിയ പരിശോധനയിൽ 67 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. ബാംഗ്ലൂരിൽ നിന്ന് കേരളത്തിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസിൽ നടത്തിയ പരിശോധനയിൽ ആണ് പണം പിടികൂടിയത്.ബസിൽ യാത്ര ചെയ്യുകയായിരുന്ന കട്ടപ്പന സ്വദേശി മനോജിൽ നിന്ന് 44 ലക്ഷം രൂപയാണ് ആദ്യം പിടികൂടിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാളുടെ കൈവശം സൂക്ഷിച്ചിരുന്ന 23 ലക്ഷം രൂപ കൂടി ബസിനുള്ളിൽ ഉണ്ടെന്ന് വിവരം ലഭിച്ചു .
ഇതിന്റെ അടിസ്ഥാനത്തിൽ പൊൻകുന്നം എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 23 ലക്ഷം കൂടി കണ്ടെത്തുകയായിരുന്നു. കുഴൽപ്പണ ഇടപാടിനായി കൊണ്ടുവന്ന പണമാണിതെന്നാണ് എക്സൈസ് നിഗമനം.
Also Read: വയനാട് ദുരന്തവും നെഹ്റു ട്രോഫി മാറ്റിവെച്ചതും തിരിച്ചടിയായി; ഓണക്കാലമായിട്ടും ആലപ്പുഴയിലെ കായൽ ടൂറിസത്തിന് ഉണർവില്ല