
സംസ്ഥാനത്തെ ലഹരി പരിശോധന യുവ ഗായകരിലേക്കും നീട്ടാൻ എക്സൈസ്. നിരോധിത ലഹരി വസ്തുക്കളുടെ ഉപയോഗത്തിൽ ന്യൂ ജൻ ഗായകർ നിരീക്ഷണത്തിലാണ്. പത്തിലധികം ന്യൂജൻ ഗായകരെ നിരീക്ഷിച്ച് വരികയാണെന്നും എക്സൈസ് അറിയിച്ചു. അറസ്റ്റ് ഉൾപ്പെടെ നടപടികൾ ഉണ്ടാവുമെന്നാണ് വിവരം.
പരിപാടികളുടെ മറവിൽ ലഹരി ഉപയോഗം നടത്തുന്നു എന്ന നിരീക്ഷണത്തിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന. പരിപാടികളിൽ എത്തിയശേഷം ലഹരി ഉപയോഗിച്ച് പലർക്കും പാടാൻ കഴിയാത്ത സ്ഥിതിയാണ്. ആവശ്യമെങ്കിൽ മുടിയുടെ സാമ്പിൾ ഉൾപ്പെടെ ശേഖരിച്ച് പരിശോധിക്കുമെന്നും എക്സൈസ് അറിയിച്ചു.