
ദീർഘദൂര സർവീസുകളിൽ നിയമങ്ങൾ കാറ്റിൽ പറത്തി കെഎസ്ആർടിസി. കെഎസ്ആർടിസി ദീർഘദൂര സർവീസ് നടത്തുന്നത് കാലാവധി കഴിഞ്ഞ ബസുകളാണ്. ഒൻപത് മുതൽ പന്ത്രണ്ട് വർഷം വരെ പഴക്കമുള്ളവയാണ് ഇൻ്റർസ്റ്റേറ്റ് സർവീസ് നടത്തുന്നത്. ഡീഗ്രേഡ് ചെയ്യേണ്ട ബസുകൾ അപ്ഗ്രേഡ് ചെയ്താണ് മിന്നലിനായി അനുവദിക്കുന്നത്. നിയമപ്രകാരം ഏഴ് വർഷം പഴക്കമുള്ളവയാണ് ഉപയോഗിക്കാവുന്നത്.
വാങ്ങിയ പുതിയ ബസുകൾ അനുവദിച്ചത് കെ- സ്വിഫ്റ്റിനും സിറ്റി സർവീസിനും മാത്രമാണ്. ആറ് മാസത്തിനുള്ളിൽ 1000 ബസുകളാണ് കണ്ടം ചെയ്യേണ്ടത്. പുതിയ ബസുകൾ വാങ്ങാൻ തീരുമാനമായിട്ടില്ല. 503 റൂട്ടുകൾ സ്വകാര്യ മേഖലയ്ക്ക് കൈമാറി.