
കണ്ണൂർ പാനൂരിലെ ചെണ്ടയാട് കണ്ണോത്തുംചാലിൽ സ്ഫോടനം. ഇന്നലെ രാത്രി അർധരാത്രിയോടെയാണ് സ്ഫോടനമുണ്ടായത്. രണ്ട് നാടൻ ബോംബ് പൊട്ടിയെന്നാണ് പൊലീസ് നിഗമനം. സ്ഫോടനത്തിൽ റോഡിൽ കുഴി രൂപപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സ്ഫോടനം നടന്ന പ്രദേശത്ത് പൊലീസെത്തി വിവരങ്ങൾ ശേഖരിച്ചു.
സ്ഫോടനത്തിനുപയോഗിച്ച വസ്തുക്കളുടെ അവശിഷ്ടങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതാദ്യമായല്ല പ്രദേശത്ത് സ്ഫോടനം ഉണ്ടാകുന്നത്. കഴിഞ്ഞ ജൂൺ 23 നും ഇവിടെ സ്ഫോടനം ഉണ്ടായിട്ടുണ്ട്. സിപിഎമ്മിന്റെയും ബിജെപിയുടെയും ശക്തികേന്ദ്രമായ ചെണ്ടയാട് കണ്ണോത്തുംചാൽ രാഷ്ട്രീയ സംഘർഷം നിലനിൽക്കുന്ന പ്രദേശം കൂടിയാണ്.