ഡൽഹിയിൽ സിആർപിഎഫ് സ്കൂളിന് സമീപം സ്ഫോടനം; ഫോറൻസിക് സംഘവും ഡൽഹി പൊലീസും സ്ഥലത്തെത്തി

സ്‌കൂളിൻ്റെ മതിലിന് കേടുപാടുകൾ സംഭവിച്ചെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല
ഡൽഹിയിൽ സിആർപിഎഫ് സ്കൂളിന് സമീപം സ്ഫോടനം; ഫോറൻസിക് സംഘവും ഡൽഹി പൊലീസും സ്ഥലത്തെത്തി
Published on

ഡൽഹിയിൽ സിആർപിഎഫ് സ്കൂളിന് സമീപം സ്ഫോടനം. പ്രശാന്ത് വിഹാറിലെ സിആർപിഎഫ് സ്‌കൂളിന് സമീപം രാവിലെ 7.47നാണ് സ്‌ഫോടനം നടന്നത്. സ്‌കൂളിൻ്റെ മതിലിന് കേടുപാടുകൾ സംഭവിച്ചെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഫോറൻസിക് സംഘവും ഡൽഹി പൊലീസും സ്‌പെഷ്യൽ സെല്ലിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.

സ്‌ഫോടനത്തിൻ്റെ കാരണം ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. സംശയാസ്പദമായ ഒന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണത്തിൻ്റെ ഭാഗമായി ഭൂഗർഭ മലിനജല ലൈൻ പരിശോധിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു. ഒരു പ്രദേശവാസി റെക്കോർഡ് ചെയ്ത വീഡിയോയിൽ സ്ഫോടനം നടന്ന സ്ഥലത്തിന് സമീപത്തു നിന്ന് പുക ഉയരുന്നത് കാണാം.

താൻ വീട്ടിലുണ്ടായിരുന്നുവെന്നും, വലിയ ശബ്‌ദത്തിന് ശേഷം പുക ഉയരുന്നതായി കണ്ടുവെന്നും ദൃക്‌സാക്ഷി പറഞ്ഞു. അപ്പോഴാണ് വീഡിയോ റെക്കോർഡു ചെയ്തതെന്നും കൂടുതലൊന്നും തനിക്കറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്‌ഫോടനത്തിൽ സ്‌കൂളിന് സമീപം പാർക്ക് ചെയ്‌തിരുന്ന കാറുകളുടെ ജനൽ ചില്ലുകളും പ്രദേശത്തെ കടകളുടെ സൈൻ ബോർഡുകളും തകരുകയും ചെയ്‌തതായി പ്രദേശവാസികൾ പറഞ്ഞു. നാഷണൽ സെക്യൂരിറ്റി ഗാർഡിനെ വിവരം അറിയിച്ചിട്ടുണ്ട്, ഒരു സംഘം സംഭവസ്ഥലം സന്ദർശിച്ചേക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com