
തൃശൂർ ചാവക്കാട് ഒരുമനയൂർ ആറാം വാർഡ് ശാഖാ റോഡിൽ സ്ഫോടനം. തുണിയിൽ പൊതിഞ്ഞ നിലയിലുള്ള പടക്കമാണ് പൊട്ടിത്തെറിച്ചത്. സ്ഫോടന സ്ഥലത്ത് നിന്ന് വെളുത്ത കല്ലിൻ കഷ്ണങ്ങളും ഗുണ്ടും കണ്ടെത്തി. ദുരൂഹ സാഹചര്യത്തിൽ പ്രദേശത്ത് കണ്ട യുവാവിനെ ചാവക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോള്‍ പുക ഉയരുന്നുണ്ടായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ സ്ഥലത്ത് നിന്നും ഗുണ്ടും കല്ലിൻ കഷ്ണങ്ങളും കണ്ടെത്തി.