കണ്ണൂരിൽ വീടിന്റെ ടെറസിൽ സ്ഫോടനം; പരിശോധനയിൽ മൂന്ന് ബോംബുകൾ കണ്ടെത്തി പൊലീസ്

പൊട്ടിയത് നാടൻ ബോംബാണെന്നാണ് പ്രാ​ഥമിക നി​ഗമനം
കണ്ണൂരിൽ വീടിന്റെ ടെറസിൽ സ്ഫോടനം;  പരിശോധനയിൽ മൂന്ന് ബോംബുകൾ കണ്ടെത്തി പൊലീസ്
Published on

 
കണ്ണൂർ ഉളിക്കലിലെ വീട്ടിൽ സ്ഫോടനം. ഉളിക്കൽ പരിക്കളം കക്കുവ പറമ്പിൽ ഗിരീഷിന്റെ വീടിന്റെ ടെറസിലാണ് സ്ഫോടനം നടന്നത്. പൊട്ടിയത് നാടൻ ബോംബാണെന്നാണ് പ്രാ​ഥമിക നി​ഗമനം. പിന്നാലെ പൊലീസ് നടത്തിയ പരിശോധനയിൽ ഇയാളുടെ വീടിന്റെ ടെറസിൽ നിന്ന് മൂന്ന് ബോംബുകൾ കൂടി കണ്ടെത്തി. ഗിരീഷ് സിപിഎം അനുഭാവിയാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com