
ചലച്ചിത്ര നിർമാതാവ് ജോബി ജോർജിനെതിരെ സാമ്പത്തിക തട്ടിപ്പ് കേസ്. ബിസിനസിൽ പങ്കാളി ആക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തെന്നാണ് ജോബി ജോർജിനെതിരായ കേസ്.
കിടങ്ങൂർ സ്വദേശി പ്രകാശ് കുരുവിളയുടെ പരാതിയിൽ കടുത്തുരുത്തി പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. കുമരകത്തെ സ്വകാര്യ റിസോർട്ട് വാങ്ങുന്നതിന് അഡ്വാൻസ് ഇനത്തിലും പണം വാങ്ങി. ആകെ വാങ്ങിയ നാല് കോടി നാല്പത് ലക്ഷത്തിൽ ഒരു കോടി നാല്പത് ലക്ഷം തിരികെ നൽകാൻ ഉണ്ടെന്നുമാണ് പരാതി.