യൂണിഫോം സിവിൽ കോഡിനെ എതിർക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞോ?

അന്വേഷണത്തിൽ പ്രചാരത്തിലുള്ള വാർത്താ കാർഡ് എഡിറ്റ് ചെയ്തതാണെന്ന് കണ്ടെത്തി
യൂണിഫോം സിവിൽ കോഡിനെ എതിർക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞോ?
Published on


ഒരു മതത്തെ മാത്രം പ്രോത്സാഹിപ്പിക്കുന്നതോ, ഒരു മതത്തെ ഉയർത്തിക്കാട്ടുന്നതോ ശരിയല്ല യൂണിഫോം സിവിൽ കോഡിനെ എതിർക്കില്ല." മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതെന്ന അവകാശവാദത്തോടെ സ്വകാര്യ ചാനലിന്റെ പേരിൽ പ്രചരിക്കുന്ന വാർത്തയാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. ശരിക്കും യൂണിഫോം സിവിൽ കോഡിനെ എതിർക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞോ? എന്താകും വാർത്തയുടെ യഥാർഥ വസ്തുത.

അന്വേഷണത്തിൽ പ്രചാരത്തിലുള്ള വാർത്താ കാർഡ് എഡിറ്റ് ചെയ്തതാണെന്ന് കണ്ടെത്തി. 2024 ജനുവരി 22നാണ് ചാനൽ അതിന്റെ സോഷ്യൽ മീഡിയ പേജുകളിൽ യഥാർത്ഥ കാർഡ് പോസ്റ്റുചെയ്തത്. ഇതിൽ "ഒരു മതത്തെ മാത്രം പ്രോത്സാഹിപ്പിക്കുന്നതോ, ഒരു മതത്തെ ഉയർത്തിക്കാട്ടുന്നതോ ശരിയല്ല, എന്നു മാത്രമേ ഉള്ളു. പ്രചരിക്കുന്ന കാർഡിലെ യൂണിഫോം സിവിൽ കോഡിനെ എതിർക്കില്ല എന്ന ഭാ​ഗം എഡിറ്റ് ചെയ്ത് ചേർത്തതാണ്. വ്യാജ കാർഡിലെ ഫോണ്ടുകളും വ്യത്യസ്തമാണ്.

വാർത്തയ്ക്കാധാരമായ 2024 ജനുവരി 22ലെ മുഖ്യമന്ത്രിയുടെ പ്രസ്താവനയും പരിശോധിച്ചു. രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ടുള്ളതാണത്. വിഡിയോയിൽ ഒരു മതത്തെ മാത്രം പ്രോത്സാഹിപ്പിക്കുന്നതോ ഒരു മതത്തെ മാത്രം ഉയർത്തിക്കാട്ടുന്നതോ ശരിയല്ല എന്ന് മാത്രമേ മുഖ്യമന്ത്രി പറഞ്ഞിട്ടുള്ളു. ഇതടിസ്ഥാനമാക്കി പ്രധാനമന്ത്രിക്കെതിരെ മുഖ്യമന്ത്രി വിമർശനം ഉന്നയിച്ചതായുള്ള ധാരാളം വാർത്തകളും അന്നേദിവസം വന്നിട്ടുണ്ട്.

2023 ആഗസ്റ്റ് 8ന് മുഖ്യമന്ത്രി നിയമസഭയിൽ അവതരിപ്പിച്ച പ്രമേയത്തിലും UCC അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര നീക്കത്തിൽ കേരള നിയമസഭ ആശങ്ക രേഖപ്പെടുത്തിയതായി കാണാം. അതായത് യുസിസിയെ എതിർക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതായുള്ള വാർത്താ കാർഡ് എഡിറ്റഡാണെന്ന് വ്യക്തം


Related Stories

No stories found.
News Malayalam 24x7
newsmalayalam.com