യുഎസ് ശതകോടീശ്വരൻ ജോർജ് സോറസിന്റെ മകൻ അലക്സാണ്ടർ സോറസിന്റെ വിവാഹത്തിൽ രാഹുൽ ഗാന്ധി പങ്കെടുത്തതായി അവകാശപ്പെടുന്ന ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലാണ്. സോറസും അദ്ദേഹത്തിന്റെ ഭാര്യയുമാണ് രാഹുലിനൊപ്പം ചിത്രത്തിലുള്ളത്. ജോർജ് സോറസുമായി കോൺഗ്രസിനു ബന്ധമുണ്ടെന്ന തരത്തിലുള്ള ചർച്ചകൾക്കു പിന്നാലെയാണ് ചിത്രം വൈറലാകുന്നത്. എന്താണ് ഇതിൻ്റെ വസ്തുത.
കോൺഗ്രസിന്റെ സോറസ് ബന്ധം എടുത്തുപറഞ്ഞാണ് പലരും ഈ ചിത്രം പങ്കുവയ്ക്കുന്നത്. പ്രചരിക്കുന്ന ചിത്രത്തിൽ വരനെ രാഹുൽ ഗാന്ധി ആലിംഗനെ ചെയ്യാൻ പോകുന്നതുപോലെയാണുള്ളത്. 2025 ജൂൺ 14 ന് ന്യൂയോർക്കിൽ വെച്ചാണ് സോറസും ഇന്ത്യൻ വംശജയും ഹിലരി ക്ലിന്റന്റെ ദീർഘകാല സഹായിയുമായ ഹുമ ആബിദിനും ഹുമ ആബിദിനും വിവാഹിതരായത്. പരിശോധനയിൽ ഇവരുടെ വിവാഹത്തിൽ രാഹുൽ ഗാന്ധി പങ്കെടുത്ത ചിത്രങ്ങളൊന്നും ലഭിച്ചില്ല.
പ്രചരിക്കുന്ന ചിത്രം കൂടുതൽ നിരീക്ഷിച്ചപ്പോൾ രാഹുൽ, സോറോസ്, ഭാര്യ എന്നിവരുടെ കൈകളുടെ ആകൃതി വികലമായി കാണപ്പെട്ടു. കുടാതെ അതിന്റെ വലതുഭാഗത്ത്, അടിയിലായി 'Grok' എന്നെഴുതിയത് ശ്രദ്ധയിൽപ്പെട്ടു. ലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള എക്സ് എഐ വികസിപ്പിച്ചെടുത്ത ഒരു എഐ ചാറ്റ്ബോട്ടാണ് ഗ്രോക്. പ്രചരിക്കുന്ന ചിത്രത്തിലുള്ള എഴുത്തും എക്സ് എഐയുടെ ലോഗോയ്ക്ക് സമാനമാണ്.
ചിത്രം 99.9 ശതമാനവും എഐ നിർമിതമാണെന്ന് തന്നെയാണ് എഐ ഡിറ്റക്ഷൻ ടൂളുകളും സ്ഥിരീകരിക്കുന്നത്. അതായത് രാഹുൽ ഗാന്ധി അലക്സ് സോറോസിന്റെ വിവാഹത്തിൽ പങ്കെടുത്തിട്ടില്ല. പ്രചരിക്കുന്നത് എഐ നിർമിത ചിത്രമാണ്.