ഇൻഡോറിൽ ഗൗതം ഗംഭീറിനെതിരെ കാണികൾ മുദ്രാവാക്യം മുഴക്കിയോ?

ഗംഭീ‍റിനും കോഹ്‌ലിക്കും ഒപ്പം ശ്രേയസ് അയ്യ‍ർ, ഹ‍ർഷിത് റാണ, കെ.എൽ. രാഹുൽ എന്നിവരും വീഡിയോയിലുണ്ട്
ഇൻഡോറിൽ ഗൗതം ഗംഭീറിനെതിരെ കാണികൾ മുദ്രാവാക്യം മുഴക്കിയോ?
Published on
Updated on

ന്യൂസിലൻഡിനെതിരായ മൂന്നാം ഏകദിന പരമ്പരയും പരാജയപ്പെട്ടതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ തരത്തിലുള്ള വിമർശനങ്ങളാണ് കോച്ച് ഗൗതം ഗംഭീറിനെതിരെ ഉയരുന്നത്. ഇത്തരത്തിൽ ഇൻഡോറിലെ ഹോൾക്ക‍ർ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ കാണികൾ ​ഗംഭീറിനെതിരെ മുദ്രാവാക്യം ഉയർത്തി എന്ന് അവകാശപ്പെടുന്ന ഒരു വീഡിയോയാണ് ഇന്ന് ക്രിക്കറ്റ് ലോകത്തെ പ്രധാന ചർച്ച. ഇന്ത്യൻ ആരാധകരുടെ ഗൗതം ഗംഭീ‍റിനെതിരായ മു​ദ്രാവാക്യങ്ങളും അത് കേൾക്കുമ്പോൾ വിരാട് കോഹ്‌ലി ദേഷ്യത്തോടെ ഗ്യാലറിയിലേക്ക് നോക്കുന്നതുമായ ഒരു വീഡിയോയാണ് വൈറലായിരിക്കുന്നത്. ഇതിനോടകം തന്നെ ദശലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്. എന്താകും ഇതിൻ്റെ വസ്തുത.

ഗംഭീ‍റിനും കോഹ്‌ലിക്കും ഒപ്പം ശ്രേയസ് അയ്യ‍ർ, ഹ‍ർഷിത് റാണ, കെ.എൽ. രാഹുൽ എന്നിവരും വീഡിയോയിലുണ്ട്. നടത്തിയ കീവേർഡ് പരിശോധനയിൽ ഇത് തെളിയിക്കുന്നതിനായുള്ള വിശ്വസനീമായ റിപ്പോർട്ടുകൾ ഒന്നും കണ്ടെത്താനായില്ല. അതേസമയം 2025ൽ ഗുവാഹത്തിയിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന ടെസ്റ്റ് മത്സരത്തിനിടെ ആരാധകർ ഗംഭീറിനെതിരെ മുദ്രാവാക്യം വിളിച്ചതായുള്ള റിപ്പോർട്ടുകൾ ലഭിച്ചു. അന്ന് ആരാധകരെ ശാന്തരാക്കാനുള്ള ശ്രമങ്ങൾ ഇന്ത്യയുടെ ബാറ്റിങ് പരിശീലകൻ സിതാൻഷു കോടക്കിൻ്റെയും പേസ് ബൗളർ മുഹമ്മദ് സിറാജിൻ്റെയും ഭാഗത്തുനിന്ന് ഉണ്ടായിരുന്നു. ഈ റിപ്പോർട്ടുകളിലുള്ള വീഡിയോയും നിലവിൽ പ്രചരിക്കുന്ന വീഡിയോയും താരതമ്യം ചെയ്പ്പോൾ ഗുവാഹത്തിയിൽ സംഭവിച്ചതിൻ്റെ വീഡിയോ ദൃശ്യങ്ങളിലെ ശബ്ദവും നിലവിൽ പ്രചരിക്കുന്ന വീഡിയോയിലെ ശബ്ദവും ഒന്നാണെന്ന് ആണെന്ന് വ്യക്തമായി.

മത്സരസമയത്ത് സ്റ്റേഡിയത്തിലുണ്ടായിരുന്ന മാധ്യമപ്രവർത്തകരും ഗ്രൗണ്ട് സ്റ്റാഫും ഇത്തരമൊരു സംഭവം ഇൻഡോറിൽ നടന്നിട്ടില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്. അതായത് പ്രചരിക്കുന്ന വീഡിയോയിലെ ദൃശ്യങ്ങൾ ഇൻഡോറിൽ നിന്നുള്ളത് തന്നെയാണെങ്കിലും മുദ്രാവാക്യം വിളികൾ എഡിറ്റ് ചെയ്താണ് പ്രചരിപ്പിക്കുന്നത്. ഇൻഡോറിൽ ആരാധകർ പ്രതിഷേധിച്ചു എന്നത് വെറും വ്യാജ പ്രചാരണം മാത്രമാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com