സംസ്ഥാന സർക്കാർ സഞ്ചരിക്കുന്ന ബാർ പുറത്തിറക്കിയോ? പ്രചരിക്കുന്ന വീഡിയോയുടെ സത്യമെന്ത്

വാഹനത്തിൻ്റെ ഒരു വശത്തായി 'മോക്ടെയിൽ ഓഫ് ദ ഡേ' എന്ന പേരും നമ്പറും നൽകിയിട്ടുണ്ട്
പ്രചരിക്കുന്ന വ്യാജ പോസ്റ്റുകൾ/ Facebook
പ്രചരിക്കുന്ന വ്യാജ പോസ്റ്റുകൾSource: Screen Grab/ Facebook
Published on

സംസ്ഥാന സർക്കാരിൻ്റെ സഞ്ചരിക്കുന്ന ബാർ പുറത്തിറക്കി എന്ന തരത്തിലുള്ള പ്രചരണങ്ങൾ സമൂഹമാധ്യമങ്ങളിൽ നടക്കുന്നുണ്ട്. മിനിലോറി പോലൊരു വാഹനത്തിൽ മദ്യശാല സജ്ജീകരിച്ചിരിക്കുന്നതാണ് ദൃശ്യങ്ങളിലുളളത്. വാഹനത്തിൻ്റെ ഒരു വശത്തായി 'മോക്ടെയിൽ ഓഫ് ദ ഡേ' എന്ന പേരും നമ്പറും നൽകിയിട്ടുണ്ട്. എന്താണ് ഇതിൻ്റെ വസ്തുത.

പ്രചരിക്കുന്ന വ്യാജ പോസ്റ്റുകൾ/ Facebook
രാജ്യത്തെ മുതിർന്ന പൗരന്മാർക്ക് കേന്ദ്ര സർക്കാരിൻ്റെ സൗജന്യ യാത്രാ പദ്ധതി? വാസ്തവമറിയാം

പരിശോധനയിൽ വാഹന രജിസ്‌ട്രേഷൻ ചെയ്തിരിക്കുന്നത് തിരുവനന്തപുരത്താണെന്ന് മനസിലായി. പ്രചരിക്കുന്ന ദൃശ്യങ്ങൾ അടിസ്ഥാനമാക്കി നടത്തിയ പരിശോധനയിൽ 2023 ഏപ്രിൽ 28-ന് യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത ഇതേ വീഡിയോ ലഭിച്ചു. 'ബാർ ഓൺ വീൽസ് ഇൻ ട്രിവാൻഡ്രം' എന്നാണ് ഇതിന് നൽകിയിരിക്കുന്ന തലക്കെട്ട്. കൂടാതെ വാഹനത്തിന്റെ ചിത്രങ്ങൾ ഉൾപ്പെട്ട ഒരു ഫേസ്ബുക്ക് പോസ്റ്റും ലഭിച്ചു. പ്രചരിക്കുന്നത് പഴയ ദൃശ്യങ്ങളാണെന്നും അനധികൃത മദ്യവിൽപ്പനയുമായി ബന്ധപ്പെട്ട് രണ്ട് വർഷം മുൻപ് എക്‌സൈസ് കേസെടുത്തതായുമാണ് അതിൽ പറയുന്നത്.

പ്രചരിക്കുന്ന വ്യാജ പോസ്റ്റുകൾ/ Facebook
പാകിസ്ഥാനില്‍ റേഡിയേഷന്‍ ചോര്‍ച്ച?! വൈറല്‍ കുറിപ്പിന്റെ സത്യമെന്ത്?

പോസ്റ്റിൽ പറയുന്ന കേസിനെപ്പറ്റിയുള്ള അന്വേഷണത്തിൽ തിരുവനന്തപുരം കുമാരപുരത്തുള്ള ഇഷാൻ നിഹാൽ എന്നയാളാണ് അനധികൃത മദ്യവിൽപ്പന നടത്തിയതെന്ന് മനസിലായി. 2023 ഏപ്രിൽ 26നാണ് സംഭവം. പിന്നാലെ തിരുവനന്തപുരം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ നടത്തിയ അന്വേഷണത്തിൽ നിഹാലിനെ പിടികൂടുകയും ചെയ്തിരുന്നു. അനധികൃതമായി സൂക്ഷിച്ചിരുന്ന 38 ലിറ്റർ ബീറും 10 ലിറ്റർ വിദേശമദ്യവുമാണ് ഇയാളുടെ പക്കൽ നിന്നും പിടിച്ചെടുത്തത്. പെർമിറ്റില്ലാതെ മദ്യം സൂക്ഷിച്ചതിന് ഇയാൾക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. അതായത് സംസ്ഥാന സർക്കാർ സഞ്ചരിക്കുന്ന ബാർ ആരംഭിച്ചു എന്ന വാദം തെറ്റാണെന്ന് വ്യക്തം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com