എയർ ഇന്ത്യ വിമാനത്തിന് നേരെ വ്യാജ ബോംബ് ഭീഷണി

107 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്
എയർ ഇന്ത്യ വിമാനത്തിന്  നേരെ  വ്യാജ ബോംബ് ഭീഷണി
Published on
Updated on

എയർ ഇന്ത്യയുടെ ഡൽഹി വിശാഖപട്ടണം വിമാനത്തിന് വ്യാജ ബോംബ് ഭീഷണി. ഡൽഹി പൊലീസിന് ബോംബ് ഭീഷണി സന്ദേശം ലഭിച്ചതായും എയർലൈനിലും വിശാഖപട്ടണം വിമാനത്താവളത്തിലും മുന്നറിയിപ്പ് നൽകിയതായും വിശാഖപട്ടണം എയർപോർട്ട് ഡയറക്ടർ എസ് രാജ റെഡ്ഡി പറഞ്ഞു.

ന്യൂഡൽഹിയിൽ നിന്ന് വിശാഖപട്ടണത്തേക്ക് പോവുകയായിരുന്ന എയർഇന്ത്യ വിമാനത്തിന് ചൊവ്വാഴ്ച രാത്രി ബോംബ് ഭീഷണി ഉണ്ടാകുകയും, തുടർന്ന് നടത്തിയ പരിശോധനയിൽ ഇത് വ്യാജമാണെന്ന് കണ്ടെത്തിയതായും ഉദ്യോഗസ്ഥർ പറഞ്ഞു. വിശാഖപട്ടണത്തേയ്ക്കുള്ള 107 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.



Related Stories

No stories found.
News Malayalam 24x7
newsmalayalam.com