ടൊവിനോ ചിത്രം നരിവേട്ടയുടെ പേരിൽ വ്യാജ കാസ്റ്റിങ് കോൾ

ചിത്രത്തിൽ വേഷം ലഭിക്കുമെന്ന പ്രതീക്ഷയോടെ അപേക്ഷിച്ചു വരുന്നവരോട് ഫോട്ടോയും വിവരങ്ങളും ആവശ്യപ്പെടുന്നതോടൊപ്പം പണവും ചോദിക്കുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്
ടൊവിനോ ചിത്രം നരിവേട്ടയുടെ പേരിൽ വ്യാജ കാസ്റ്റിങ് കോൾ
Published on

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന സിനിമയുടെ പേരിൽ വ്യാജ കാസ്റ്റിങ് കോൾ നടക്കുന്നു. ചിത്രത്തിൽ വേഷം ലഭിക്കുമെന്ന പ്രതീക്ഷയോടെ അപേക്ഷിച്ചു വരുന്നവരോട് ഫോട്ടോയും വിവരങ്ങളും ആവശ്യപ്പെടുന്നതോടൊപ്പം പണവും ചോദിക്കുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. ഇത്തരത്തിലുള്ള ഫേക്ക് കാസ്റ്റിങ് കോളിന് പിന്നിൽ വലിയൊരു സംഘം തന്നെ പ്രവർത്തിക്കുന്നുണ്ട്.

ടൊവിനോയുടെ ചിത്രമാണ്... പൊലീസിൻ്റെ വേഷമാണ്... വയനാട് ഫോറസ്റ്റിലാണ് ചിത്രീകരണം... ആറ് ദിവസത്തെ ഷൂട്ടിംഗ് ഉണ്ടായിരിക്കും തുടങ്ങിയ തെറ്റായ വിവരങ്ങളാണ് 9544199154, 9605025406 എന്നീ നമ്പറുകളിലൂടെ സംഘം സന്ദേശങ്ങളായി നൽകുന്നത്. തുടർന്ന് DLXB0000009 എന്ന IFSC കോഡ് വരുന്ന 000900100003336 എന്ന അക്കൗണ്ട് നമ്പറിലേക്ക് പണം അയക്കാൻ ആവശ്യപ്പെടുകയാണ് ചെയ്യുന്നത്. ഇതിനോടകം തന്നെ നിരവധി പേരിൽ നിന്നും ഇവർ പണം തട്ടിയെടുത്തിട്ടുണ്ട്.

വമ്പൻ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രം ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ടിപ്പു ഷാനും ഷിയാസ് ഹസനും ചേർന്നാണ് നിർമിക്കുന്നത്. പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ചേരൻ അഭിനയിക്കുന്ന ആദ്യ മലയാള ചിത്രമാണിത്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ അബിൻ ജോസഫാണ് നരിവേട്ടയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് . ടൊവിനോ തോമസിനോടൊപ്പം സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ, റിനി ഉദയകുമാർ, സുധി കോഴിക്കോട്, പ്രശാന്ത് മാധവൻ, എൻ.എം. ബാദുഷ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com