മോഹൻലാലിൻ്റെ പേരിൽ വ്യാജ അനുസ്മരണക്കുറിപ്പ്; ദേശാഭിമാനി ന്യൂസ് എഡിറ്റർക്ക് സസ്പെൻഷൻ

മോഹൻലാലിൻ്റെ പേരിൽ വ്യാജ അനുസ്മരണക്കുറിപ്പ്; ദേശാഭിമാനി ന്യൂസ് എഡിറ്റർക്ക് സസ്പെൻഷൻ

വിഷയം ചർച്ചയായതോടെ ഖേദം പ്രകടിപ്പിച്ച് ദേശഭിമാനി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അനിൽ കുമാറിനെതിരെ നടപടിയെടുത്തത്
Published on

കവിയൂർ പൊന്നമ്മയുടെ മരണവുമായി ബന്ധപ്പെട്ട് മോഹൻലാലിൻ്റെ പേരിൽ തയാറാക്കിയ വ്യാജ അനുസ്മരണക്കുറിപ്പിൽ ദേശാഭിമാനി ന്യൂസ് എഡിറ്റർക്ക് സസ്പെൻഷൻ. കണ്ണൂർ യൂനിറ്റ് ന്യൂസ് എഡിറ്റർ എ.വി. അനിൽകുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. സ്വന്തമായി എഴുതിയ കുറിപ്പിന് മോഹൻലാലിൻ്റെ അനുമതിയില്ലാതെ അദ്ദേഹത്തിൻ്റെ പേര് വെക്കുകയായിരുന്നു. മോഹൻലാലിൻ്റെ അമ്മ മരിച്ചെന്ന തെറ്റായ കാര്യവും കുറിപ്പിൽ ഉണ്ടായിരുന്നു. ഇത്രയും ഗുരുതരമായ വീഴ്ച സംഭവിച്ചതിനാലാണ് അദ്ദേഹത്തെ സസ്പെൻഡ് ചെയ്തത്.

'അമ്മ പൊന്നമ്മ' എന്ന പേരിൽ പ്രസിദ്ധീകരിച്ച കുറിപ്പാലാണ് വീഴ്ച സംഭവിച്ചത്. രണ്ട് പ്രിയപ്പെട്ട അമ്മമാരിൽ ജന്മം തന്ന അമ്മ നേരത്തെ യാത്ര പറഞ്ഞുപോയി. ഇതാ ഇപ്പോൾ അത്രമേൽ ആഴത്തിൽ സ്നേഹിച്ച അമ്മയും വിട പറഞ്ഞിരിക്കുന്നു. എന്നാണ് കുറിപ്പിൽ പറയുന്നത്. വിഷയം ചർച്ചയായതോടെ ഖേദം പ്രകടിപ്പിച്ച് ദേശഭിമാനി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അനിൽ കുമാറിനെതിരെ നടപടിയെടുത്തത്.

News Malayalam 24x7
newsmalayalam.com