
സമൂഹ മാധ്യമങ്ങളിൽ ഇക്കഴിഞ്ഞ ദിവസങ്ങളിലായി പ്രചരിച്ചുകൊണ്ടിരുന്ന പി ജയചന്ദ്രൻ്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ചുള്ള വാർത്ത വ്യാജമെന്ന് കുടുംബവും അടുത്ത വൃത്തങ്ങളും സ്ഥിരീകരിച്ചു. കുറച്ചു കാലമായി ചികിത്സയിലാണെങ്കിലും, ഗുരുതര രോഗാവസ്ഥയില്ലെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു.
ഭാവഗായകൻ സുഹൃത്തുക്കളെ വിളിച്ചു സംസാരിക്കുകയും, പാട്ടുകൾ കേൾക്കുകയും, രോഗാവസ്ഥയെ സംഗീതത്തിന്റെ സഹായത്തോടെ അതിജീവിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ടെന്ന് ജേർണലിസ്റ്റ് രവി മേനോൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ജയചന്ദ്രൻ ഗുരുതരാവസ്ഥയിലാണെന്ന് പറഞ്ഞുകൊണ്ട് വാട്സപ്പിലും മറ്റും പ്രചരിക്കുന്ന ഫോട്ടോ ഒന്നര മാസം മുൻപ് എടുത്തതാണെന്നും, അതിന് ചുവടെ എഴുതിയിരിക്കുന്നത് ആരോ പടച്ചുവിട്ട വ്യാജ വാർത്തയാണെന്നും പോസ്റ്റിൽ പറയുന്നു. വ്യാജ വാർത്തകൾ പുറത്തിറക്കുന്നവർ അനുഭവിക്കുന്ന ആത്മസംതൃപ്തിയെയും രവി മേനോൻ പോസ്റ്റിൽ വിമർശിക്കുന്നുണ്ട്.