പ്രണയം വീട്ടിലറിയിച്ചതിൻ്റെ വൈര്യാഗത്തിൽ വ്യാജ ബലാൽസംഗ പരാതി; യുവാക്കൾ ജയിലിൽ കിടന്നത് 68 ദിവസം

സഹപാഠിയുമായുള്ള പ്രണയം അമ്മയോട് പറഞ്ഞതിന്റെ വൈരാഗ്യത്തിനാണ് തെറ്റായ പരാതി നൽകിയതെന്ന് പെൺകുട്ടി കോടതിയിൽ പറഞ്ഞു
പ്രണയം വീട്ടിലറിയിച്ചതിൻ്റെ വൈര്യാഗത്തിൽ വ്യാജ  ബലാൽസംഗ പരാതി; യുവാക്കൾ ജയിലിൽ കിടന്നത് 68 ദിവസം
Published on

പ്രണയം വീട്ടിലറിയിച്ചതിൻ്റെ വൈര്യാഗത്തിൽ വിദ്യാർത്ഥിനിയുടെ വ്യാജ ബലാൽസംഗ പരാതി. പ്രണയത്തിന് എതിര് നിന്നതിന്‍റെ വൈരാഗ്യത്തിലാണ് പെൺകുട്ടി ബലാൽസംഗ ആരോപണം ഉന്നയിച്ചത്. ബന്ധുക്കളായ 19-ഉം 20 -ഉം വയസ്സുള്ള ബന്ധുക്കളായ രണ്ട് യുവാക്കൾക്കെതിരെയാണ് പെൺകുട്ടി വ്യാജ കേസ് കൊടുത്തത്. 68 ദിവസമാണ് കേസിൽ യുവാക്കൾ ജയിലിൽ കിടന്നത്.

ഇരുവർക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. പ്രണയത്തിന് എതിര് നിന്നതിന്‍റെ വൈരാഗ്യത്തിൽ ബലാൽസംഗ ആരോപണം ഉന്നയിച്ചതാണെന്നുള്ള പെൺകുട്ടിയുടെ സത്യവാങ്മൂലത്തിന്‍റെ അടിസ്ഥാനത്തിലാണ് ഹൈകോടതി ജാമ്യം അനുവദിച്ചത്. ഇരുവർക്കും സർക്കാർ ചെലവിൽ കൗൺസിലിങ് നൽകാനും ജസ്റ്റിസ് സി.എസ്. ഡയസിൻ്റെ ഉത്തരവിട്ടു. ബന്ധുക്കൾക്കെതിരെ പ്രായപൂർത്തിയാകാത്ത കുട്ടികൾ നൽകുന്ന പീഡന പരാതിയിൽ അറസറ്റടക്കം നടപടികൾക്ക് മുമ്പ് ഏറെ ജാഗ്രത ഉറപ്പുവരുത്തേണ്ടതുണ്ടെന്നും ഇക്കാര്യത്തിൽ സർക്കാർ മാർഗ നിർദേശങ്ങളുണ്ടാക്കണമെന്നും കോടതി നിർദേശിച്ചു.

പെൺകുട്ടിയെ കോടതി നേരിട്ട് വിളിച്ചു വരുത്തിയിരുന്നു. എറണാകുളം തടിയിട്ടപറമ്പ് പൊലീസാണ് പെൺകുട്ടിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയതത്. സഹപാഠിയുമായുള്ള പ്രണയം അമ്മയോട് പറഞ്ഞതിന്റെ വൈരാഗ്യത്തിനാണ് തെറ്റായ പരാതി നൽകിയതെന്ന് പെൺകുട്ടി കോടതിയിൽ പറഞ്ഞു. യുവാക്കൾ അറസ്റ്റിലാകുമെന്നും ജയിലിലാകുമെന്നും കരുതിയില്ലെന്ന് പെൺകുട്ടി പറഞ്ഞു.

പ്രായപൂർത്തിയാകാത്ത കുട്ടികൾ ലൈംഗികാതിക്രമത്തിന് ഇരയാകുന്നില്ലെന്ന് ഉറപ്പാക്കുന്ന പോക്സോ നിയമം എങ്ങനെയാണ് ദുരുപയോഗം ചെയ്യുന്നത് എന്നതിന് ഉത്തമമായ ഉദാഹരണമാണിതെന്ന് കോടതി ചൂണ്ടിക്കാട്ടി. നിയമത്തിന്‍റെ ദുരുപയോഗം വലിയ ഭീഷണിയായി തുടരുകയാണെന്നും കോടതി വ്യക്തമാക്കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com