ഭർത്താവിൻ്റെ ദീർഘായുസിനായി ദിവസം മുഴുവൻ ഉപവാസം: അവസാനിച്ചയുടൻ വിഷം നൽകി കൊന്നു

വൈകുന്നേരം സവിത നോമ്പ് തുറക്കുമ്പോൾ ശൈലേഷുമായി തർക്കമുണ്ടായെങ്കിലും ഉടൻ തന്നെ കാര്യങ്ങൾ സാധാരണ നിലയിലായി
ഭർത്താവിൻ്റെ ദീർഘായുസിനായി ദിവസം മുഴുവൻ ഉപവാസം: അവസാനിച്ചയുടൻ വിഷം നൽകി കൊന്നു
Published on

ഉത്തർപ്രദേശിൽ ഭർത്താവിൻ്റെ ദീർഘായുസ്സിനായി പ്രാർഥിച്ച് കർവാ ചൗത്ത് ഉപവാസം അവസാനിപ്പിച്ച് മണിക്കൂറുകൾക്ക് ശേഷം യുവതി ഭർത്താവിനെ വിഷം നൽകി കൊലപ്പെടുത്തി.ഭർത്താവായ ശൈലേഷ് കുമാറിന് (32) മറ്റൊരു സ്ത്രീയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് ഭാര്യ സവിത വിഷം നൽകിയതെന്ന് പൊലീസ് പറഞ്ഞു.

കർവാ ചൗത്ത് ആചാരത്തിൻ്റെ ഭാഗമായി ഞായറാഴ്ച ശൈലേഷിൻ്റെ ദീർഘായുസിനായി പ്രാർത്ഥിക്കാൻ സവിത രാവിലെ മുതൽ ഉപവസിക്കുകയും ഇരുവരും ചേർന്ന് അതിനുള്ള ഒരുക്കങ്ങൾ ചെയ്യുകയും ചെയ്തിരുന്നു.

വൈകുന്നേരം സവിത നോമ്പ് തുറക്കുമ്പോൾ ശൈലേഷുമായി തർക്കമുണ്ടായെങ്കിലും ഉടൻ തന്നെ കാര്യങ്ങൾ സാധാരണ നിലയിലായി. പിന്നീട് ഇരുവരും ഒരുമിച്ച് ഭക്ഷണം കഴിച്ചതിന് ശേഷം സവിത ശൈലേഷിനോട് അയൽവാസിയുടെ വീട്ടിൽ നിന്നും എന്തോ വാങ്ങി വരുവാൻ ആവശ്യപ്പെടുകയും ആ സമയത്ത് അവിടെ നിന്നും രക്ഷപ്പെടുകയുമായിരുന്നു.

ശൈലേഷിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു.എന്നാൽ, സവിത തൻ്റെ ഭക്ഷണത്തിൽ വിഷം കലർത്തിയതാണെന്ന് വ്യക്തമാക്കുന്ന ശൈലേഷിൻ്റെ വീഡിയോ മൊഴി രേഖപ്പെടുത്തിയിട്ടുള്ളതായി സഹോദരൻ അഖിലേഷ് പറഞ്ഞു. സംഭവത്തിൽ സവിതയെ പൊലീസ് അറസ്റ്റ് ചെയ്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com