മകനെ കാണാനില്ലെന്ന പരാതിയില്‍ നാടടക്കി തെരച്ചില്‍; ഒടുവില്‍ കണ്ടെത്തിയത് പിതാവിന്റെ വീടിന്റെ ടെറസില്‍ നിന്ന്

ഭാര്യയുമായി സൗഹൃദത്തിലാകാന്‍ വേണ്ടി ചെയ്തതെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്
മകനെ കാണാനില്ലെന്ന പരാതിയില്‍ നാടടക്കി തെരച്ചില്‍; ഒടുവില്‍ കണ്ടെത്തിയത് പിതാവിന്റെ വീടിന്റെ ടെറസില്‍ നിന്ന്
Published on

കൊല്ലത്ത് മകനെ വീട്ടില്‍ ഒളിപ്പിച്ച ശേഷം കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കിയ സംഭവത്തില്‍ പിതാവിനെ അറസ്റ്റ് ചെയ്തു. ചെറിയ വെളിനല്ലൂര്‍ റോഡുവിള ദാറുല്‍ സലാമില്‍ നിസാറിനെയാണ് പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.

ഭാര്യയുമായി പിണങ്ങിക്കഴിയുന്ന നിസാറിനെ കാണാന്‍ വീട്ടിലെത്തിയ മകനെ വീടിന്റെ ടെറസില്‍ ഒളിപ്പിച്ച ശേഷം കുട്ടിയെ കാണാനില്ലെന്ന് നാട്ടില്‍ പ്രചരിപ്പിക്കുകയും പൂയപ്പള്ളി പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. നാട്ടുകാരും പൊലീസും മണിക്കൂറുകളോളം നടത്തിയ അന്വേഷണത്തിനൊടുവില്‍ കുട്ടിയെ നിസാറിന്റെ വീട്ടിലെ ടെറസില്‍ നിന്ന് കണ്ടെത്തി.

കുട്ടിയോട് വിവരങ്ങള്‍ തിരക്കിയപ്പോഴാണ് പിതാവാണ് ടെറസില്‍ ഒളിപ്പിച്ചതെന്ന് തെളിഞ്ഞത്. പൊലീസിനെ തെറ്റിദ്ധരിപ്പിച്ച് വ്യാജപരാതി നല്‍കുകയും ചെയ്ത് ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി പരത്തിയതിനാണ് നിസാമിനെതിരെ കേസെടുത്തത്.

ഭാര്യയുമായി സൗഹൃദത്തിലാകാന്‍ വേണ്ടി ചെയ്തതെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം നിസാറിനെ വിട്ടയച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com