ഉത്സവകാലത്തെ ആനയെഴുന്നള്ളിപ്പ്: കൃത്യമായ മാർഗനിർദേശങ്ങൾ പുറത്തിറക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി

ആനകളുടെ വെരിഫിക്കേഷൻ, എഴുന്നള്ളിപ്പിക്കാനുള്ള അനുമതി എന്നിവ ഉൾപ്പെടുത്തി ഓൺലൈൻ സംവിധാനം വേണമെന്നും കോടതി നിർദ്ദേശിച്ചു
ഉത്സവകാലത്തെ ആനയെഴുന്നള്ളിപ്പ്: കൃത്യമായ മാർഗനിർദേശങ്ങൾ പുറത്തിറക്കണമെന്ന്  സർക്കാരിനോട് ഹൈക്കോടതി
Published on

സംസ്ഥാനത്ത് ഉത്സവകാലത്തെ ആനയെഴുന്നള്ളിപ്പ് സംബന്ധിച്ച് കൃത്യമായ മാർഗനിർദേശങ്ങൾ പുറത്തിറക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി. എഴുന്നള്ളിപ്പിനായുള്ള ആനകളുടെ എണ്ണം, സ്ഥലത്തിൻ്റെ ലഭ്യത അനുസരിച്ചാകണമെന്നും എഴുന്നള്ളിപ്പിന് അനുമതിക്കായി തലേദിവസം വരുന്ന പതിവ് ഇല്ലാതാക്കണമെന്നും ഹൈക്കോടതി പറഞ്ഞു.

ആനകളുടെ വെരിഫിക്കേഷൻ, എഴുന്നള്ളിക്കാനുള്ള അനുമതി എന്നിവ ഉൾപ്പെടുത്തി ഓൺലൈൻ സംവിധാനം വേണമെന്നും കോടതി നിർദേശിച്ചു. മൃഗങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസ് പരിഗണിച്ചപ്പോഴാണ് ഇത്തരത്തിലുള്ള നിർദ്ദേശം ഹൈക്കോടതി നൽകിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com