
ഗുജറാത്തില്‍ യുദ്ധവിമാനം തകര്‍ന്ന് വീണ് ഒരു പൈലറ്റ് മരിച്ചു. സഹ പൈലറ്റ് രക്ഷപ്പെട്ടു. ഗുജറാത്തിലെ ജാം നഗറിലാണ് വിമാനം തകര്‍ന്നുവീണതെന്ന് പൊലീസ് സൂപ്രണ്ട് പ്രേംസുഖ് ദേലു സ്ഥിരീകരിച്ചു. രക്ഷപ്പെടുത്തിയ പൈലറ്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ജാംനഗര്‍ പൊലീസ് സൂപ്രണ്ട് പറഞ്ഞു.
തകര്‍ന്ന വിമാനത്തിന്റെ കോക്ക്പിറ്റ് അടക്കമുള്ള അവശിഷ്ടങ്ങള്‍ തകര്‍ന്നു കിടക്കുന്നതായും അവയ്ക്ക് തീപിടിച്ചിരിക്കുന്നതായും അപകടത്തിന്റേതായി പുറത്തുവരുന്ന ദൃശ്യങ്ങളില്‍ കാണാം.