വിഖ്യാത ചലച്ചിത്രകാരൻ ശ്യാം ബെനഗൽ അന്തരിച്ചു

ഇന്ത്യന്‍ സിനിമയിലെ പകരംവെക്കാനില്ലാത്ത പ്രതിഭയായ ശ്യാം ബെനഗൽ. ദാദെ സാഹെബ് ഫാല്‍ക്കെ അവാര്‍ഡ്, 1976ൽ പദ്മശ്രീ, 1991ല്‍ പദ്മഭൂഷൺ തുടങ്ങിയ ബഹുമതികൾ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്
വിഖ്യാത ചലച്ചിത്രകാരൻ ശ്യാം ബെനഗൽ അന്തരിച്ചു
Published on

വിഖ്യാത ചലച്ചിത്ര സംവിധായകൻ ശ്യാം ബെനഗൽ അന്തരിച്ചു. 90 വയസായിരുന്നു. തിങ്കളാഴ്ച വൈകീട്ട് ആറ് മണിയോടെ മുംബൈയില്‍ വെച്ചായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.


ഇന്ത്യന്‍ സിനിമയിലെ പകരംവെക്കാനില്ലാത്ത അതുല്യ പ്രതിഭയായിരുന്നു ശ്യാം ബെനഗൽ. ദാദെ സാഹെബ് ഫാല്‍ക്കെ അവാര്‍ഡ്, 1976ൽ പദ്മശ്രീ, 1991ല്‍ പദ്മഭൂഷൻ എന്നിവ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. 18 ദേശീയ പുരസ്‌കാരങ്ങളാണ് അദ്ദേഹം നേടിയത്. മന്തൻ, സുബൈദ, സർദാരി ബീഗം തുടങ്ങിയവയാണ് അദ്ദേഹത്തിൻ്റെ പ്രധാന ചിത്രങ്ങൾ.

1934ല്‍ ഹൈദരാബാദിലാണ് ജനം. 1947ല്‍ റിലീസ് ചെയ്ത അന്‍കുറിലൂടെയാണ് ആദ്യമായി സംവിധായകനാവുന്നത്. ചിത്രത്തിന് രണ്ടാമത്തെ മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. മൂന്നാമത്തെ ചിത്രമായ നിഷാന്ദ് കാന്‍ ചലച്ചിത്ര മേളയില്‍ പാം ഡിഓറിന് നോമിനേറ്റ് ചെയ്യപ്പെട്ടു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com