സിനിമാ നയരൂപീകരണ സമിതി പുനഃസംഘടനയില്‍ അതൃപ്തി; മുഖ്യമന്ത്രിയെ എതിര്‍പ്പ് അറിയിച്ച് സിനിമാ സംഘടനകള്‍

സിനിമ പ്രവർത്തകരെ സമിതിയിൽ ഉൾക്കൊള്ളിച്ചില്ലെന്നതാണ് പ്രധാന വിമർശനം
സിനിമാ നയരൂപീകരണ സമിതി പുനഃസംഘടനയില്‍ അതൃപ്തി;  മുഖ്യമന്ത്രിയെ എതിര്‍പ്പ് അറിയിച്ച് സിനിമാ സംഘടനകള്‍
Published on

സിനിമാ നയരൂപീകരണ സമിതി പുനഃസംഘടനയിൽ അതൃപ്തിയുമായി സിനിമാ സംഘടനകൾ. സിനിമ പ്രവർത്തകരെ സമിതിയിൽ ഉൾക്കൊള്ളിച്ചില്ലെന്നതാണ് പ്രധാന വിമർശനം. സംഘടനകൾ എതിർപ്പ് മുഖ്യമന്ത്രിയെ അറിയിച്ചു. സിനിമാ സംഘടനയായ മാക്ട ഫെഡറേഷനും ഇന്ന് മുഖ്യമന്ത്രിക്ക് കത്ത് നൽകും.

ALSO READ: 'മൂന്ന് ദിവസത്തില്‍ തീരുമാനം വേണം'; മന്ത്രിമാറ്റം വൈകുന്നതില്‍ തോമസ് കെ. തോമസിന് അതൃപ്തി

കഴിഞ്ഞ ദിവസമാണ് സിനിമാ നയരൂപീകരണ സമിതിൽ പുനഃസംഘടനയുണ്ടാകുമെന്ന് സർക്കാർ അറിയിച്ചത്. പ്രേംകുമാറും മധുപാലുമാണ് നിർദേശിക്കപ്പെട്ട പുതിയ അംഗങ്ങൾ. സിനിമാ നയരൂപീകരണ സമിതി കൺവീനറായി ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയെ നിയമിച്ചിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയുണ്ടായ കൂട്ടരാജിക്കും പുറത്താക്കലിനെയും തുടർന്നാണ് സമിതി പുനഃസംഘടിപ്പിച്ചത്.

സിനിമയെ കുറിച്ചറിയാത്ത സർക്കാർ ഉദ്യോഗസ്ഥരാണ് സമതിയിലെന്ന വിമർശനവും സംഘടനകൾ ഉയർത്തുന്നുണ്ട്. സിനിമാ മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സംഘടിപ്പിക്കുന്ന കോൺക്ലേവിന് മുന്നോടിയായാണ് ഷാജി എൻ.കരുൺ ചെയർമാനായ നയരൂപീകരണ സമിതി സർക്കാർ രൂപീകരിച്ചത്.

സമിതിയിലുള്ളവർ പലരും സർക്കാർ ജീവനക്കാരാണ്. ഇതിൽ രണ്ട് പേർക്ക് മാത്രമാണ് സിനിമയെ കുറിച്ച് കൃത്യമായ അറിയാവുള്ളത്. സർക്കാർ ജീവനക്കാർക്ക് സിനിമാ മേഖലയിൽ സംഭവിക്കുന്ന കാര്യങ്ങൾ പറയാൻ കഴിയില്ല. ഫെഫ്ക, മാക്ട എന്നിവയിൽ നിന്നും ആളുകളെ നയരൂപാകരണ സമിതിയിൽ ചേർക്കണമെന്ന നിർദേശം സർക്കാർ പരിഗണിച്ചില്ലെന്നും സംഘടനകൾ ആരോപിക്കുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com