അമിത പ്രഖ്യാപനങ്ങളിൽ കാര്യമില്ല; നാടിൻ്റെ ഭാവിക്ക് മുതൽക്കൂട്ടാകുന്ന നിരവധി പ്രഖ്യാപനങ്ങൾ ബജറ്റിൽ : ധനമന്ത്രി

തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിച്ചും വയനാട് പുനരധിവാസത്തിന് ഊന്നല്‍ നല്‍കിയും ജനക്ഷേമ ബജറ്റ് അവതരിപ്പിക്കാനാകും ധനമന്ത്രിയുടെ ശ്രമം
അമിത പ്രഖ്യാപനങ്ങളിൽ കാര്യമില്ല; നാടിൻ്റെ ഭാവിക്ക് മുതൽക്കൂട്ടാകുന്ന നിരവധി പ്രഖ്യാപനങ്ങൾ ബജറ്റിൽ : ധനമന്ത്രി
Published on

കേരളം കാത്തിരിക്കുന്ന ബജറ്റ് അവതരണത്തിന് ഇനി മിനുട്ടുകൾ മാത്രം ബാക്കി. രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റാണിത്. രാവിലെ ഒൻപതു മണിയോടാണ് മന്ത്രിയുടെ ബജറ്റ് അവതരണം. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിച്ചും വയനാട് പുനരധിവാസത്തിന് ഊന്നല്‍ നല്‍കിയും ജനക്ഷേമ ബജറ്റ് അവതരിപ്പിക്കാനാകും ധനമന്ത്രിയുടെ ശ്രമം. വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേന്ദ്ര ബജറ്റിൽ കേരളത്തിന് ധനസഹായം ലഭിക്കുമെന്ന പ്രതീക്ഷിച്ചെങ്കിലും ഒരു പ്രഖ്യാപനവുമുണ്ടായില്ല. ഈ സാഹചര്യത്തില്‍ സംസ്ഥാന ബജറ്റില്‍ വയനാടിന് ആശ്വാസകരമായി എന്ത് പ്രഖ്യാപനമാവും ഉണ്ടാവുകയെന്ന ആകാംക്ഷയിലാണ് കേരളക്കര.

അമിത പ്രഖ്യാപനങ്ങളിൽ കാര്യമില്ലന്നും , എല്ലാ മേഖലകളേയും പരിഗണിക്കുമെന്നും ധമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. അതേ സമയം വലിയ ഭാരങ്ങളുണ്ടാകില്ലെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. പ്രകടന പത്രികയിലെ വാഗ്ദാനം പൂര്‍ണമായും പാലിക്കില്ലെങ്കിലും 100 മുതല്‍ 200 വരെയുള്ള വര്‍ധനവാണ് ധനമന്ത്രിയുടെ പരിഗണനയിലുള്ളതെന്നാണ് സൂചന.അധിക വരുമാനത്തിനായി മോട്ടോര്‍ വാഹന നികുതി, ഭൂനികുതി എന്നിവയ്ക്ക് മേല്‍ സെസ്, സേവനങ്ങള്‍ക്കുള്ള ഫീസും പിഴയും വര്‍ധിപ്പിക്കും. വിഴിഞ്ഞത്തിനും വയനാടിനും ഊന്നല്‍ നല്‍കുന്ന ബജറ്റ് സര്‍ക്കാര്‍ ജീവനക്കാരുടെ ആവശ്യങ്ങളെയും പരിഗണിക്കുമെന്നാണ് വിവരം.

പോസ്റ്റിൻ്റെ പൂർണരൂപം

"ധനകാര്യ മന്ത്രി എന്ന നിലയിലുള്ള അഞ്ചാമത്തെ സംസ്ഥാന ബജറ്റ് ഇന്ന് അവതരിപ്പിക്കുകയാണ്. സവിശേഷമായ ഒരു ഘട്ടത്തിലാണ് രണ്ടാം പിണറായി സർക്കാർ അധികാരമേറ്റെടുത്തത്. ചരിത്രത്തിലെ ഏറ്റവും വലിയ കേന്ദ്ര അവഗണന കേരളം ഇക്കാലത്ത് നേരിട്ടു. സംസ്ഥാനത്തിന്റെ തനത് വരുമാനത്തിൽ മികച്ച നിലയിൽ വർദ്ധനവുണ്ടാക്കിയിട്ടും കേന്ദ്രവിഹിതത്തിൽ വരുത്തിയ വെട്ടിക്കുറവ് മൂലം നമുക്ക് സാമ്പത്തിക ഞെരുക്കം അനുഭവിക്കേണ്ടിവന്നു. സാമ്പത്തിക ഞെരുക്കം വികസന ക്ഷേമ പ്രവർത്തനങ്ങളെ ബാധിക്കാതിരിക്കാൻ സർക്കാർ പരമാവധി ശ്രമിച്ചു. നിർണായകമായ പല വികസന പദ്ധതികൾക്കും ഇക്കാലയളവിൽ തുടക്കം കുറിച്ചു. മുൻ സർക്കാരിന്റെ അഭിമാന പദ്ധതികൾ ഒരു മുടക്കവും കൂടാതെ മുന്നോട്ടു കൊണ്ടുപോയി. സാമൂഹ്യ ക്ഷേമരംഗത്തും മെച്ചപ്പെട്ട നിലയിൽ പണം ചെലവഴിച്ചു. ഇപ്പോൾ സാമ്പത്തിക ഞെരുക്കത്തിന്റെ തീക്ഷ്ണമായ ഘട്ടത്തെ നാം അതിജീവിച്ചു തുടങ്ങുകയാണ്. നമ്മുടെ സമ്പദ് വ്യവസ്ഥയെ കൂടുതൽ കരുത്തുറ്റതാക്കാൻ കഴിയുന്നു എന്ന സന്തോഷ വർത്തമാനമാണ് ബജറ്റിന് മുന്നോടിയായി പങ്കുവെക്കാനുള്ളത്. നമ്മുടെ നാടിന്റെ ഭാവിക്ക് മുതൽക്കൂട്ടാകുന്ന നിരവധി പദ്ധതികളും പ്രഖ്യാപനങ്ങളും ബജറ്റിൽ ഉണ്ടാകും. എല്ലാവർക്കും ശുഭദിനം "

Related Stories

No stories found.
News Malayalam 24x7
newsmalayalam.com