സാമ്പത്തിക പ്രതിസന്ധി: കേരള കലാമണ്ഡലത്തിൽ കൂട്ടപ്പിരിച്ചുവിടല്‍; ജോലി നഷ്ടമാകുന്നത് 85 ജീവനക്കാർക്ക്

കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണമാണ് അധ്യാപകരും അനധ്യാപകരും ഉൾപ്പെടെയുള്ള ജീവനക്കാരെ പിരിച്ചുവിടുന്നത്
സാമ്പത്തിക പ്രതിസന്ധി: കേരള കലാമണ്ഡലത്തിൽ കൂട്ടപ്പിരിച്ചുവിടല്‍; ജോലി നഷ്ടമാകുന്നത് 85 ജീവനക്കാർക്ക്
Published on

തൃശൂർ കേരള കലാമണ്ഡലം കല്‍പ്പിത സർവകലാശാലയില്‍ കൂട്ടപിരിച്ചുവിടല്‍. കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണമാണ് അധ്യാപകരും അനധ്യാപകരും ഉൾപ്പെടെയുള്ള ജീവനക്കാരെ പിരിച്ചുവിടുന്നത്. പിരിച്ചുവിടല്‍ ഉത്തരവ് ഇന്ന് പുറത്തിറങ്ങി.

വിവിധ തസ്തികകളില്‍ ജീവനക്കാരുടെ ഒഴിവ് നികത്താത്തത് കാരണം കലാമണ്ഡലത്തിന്‍റെ സുഗമമായ നടത്തിപ്പിന് വേണ്ടി നിയമിച്ച താല്‍ക്കാലിക അധ്യാപകരെയും അനധ്യാപകരെയും പിരിച്ചുവിടാനാണ് ഉത്തരവിറങ്ങിയിരിക്കുന്നത്. 68 അധ്യാപകർ ഉൾപ്പടെ 85 പേർക്കാണ് ഇതോടെ ജോലി നഷ്ടമാകുക. പദ്ധതിയേതര വിഹിതത്തില്‍ നിന്നും ആവശ്യമായ തുക ലഭിക്കാത്തത് മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ജീവനക്കാരെ പിരിച്ചുവിടുന്നതെന്ന് ഉത്തരവില്‍ പറയുന്നു. താല്‍ക്കാലിക ജീവനക്കാരുടെ സേവനം ഡിസംബർ ഒന്ന് മുതല്‍ ഇനിയൊരു ഉത്തരവ് വരെ അവസാനിപ്പിക്കാനാണ് നിർദേശം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com