കടുത്ത സാമ്പത്തിക ബാധ്യത; കൊല്ലത്ത് അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം മകൻ ജീവനൊടുക്കി

കടുത്ത സാമ്പത്തിക ബാധ്യത തുടർന്ന് ഇരുവരും ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു
കടുത്ത സാമ്പത്തിക ബാധ്യത; കൊല്ലത്ത് അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം മകൻ ജീവനൊടുക്കി
Published on
Updated on

കൊല്ലം ആയൂരിൽ അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം മകൻ ജീവനൊടുക്കി. ആയൂർ ഇളമാട് സ്വദേശി രഞ്ജിത്ത് (35) ആണ് മരിച്ചത്. കടുത്ത സാമ്പത്തിക ബാധ്യത തുടർന്ന് ഇരുവരും ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം.

ഇരുവരും ആദ്യം അമിതമായി ഗുളിക കഴിച്ചു. അതിനുശേഷം ഷാൾ ഉപയോഗിച്ച് അമ്മയുടെ കഴുത്ത് ഞെരിച്ചു. അമ്മ ബോധരഹിതയായ പിന്നാലെ മകൻ തൂങ്ങിമരിക്കുകയായിരുന്നു. അമ്മ സുജാതയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

News Malayalam 24x7
newsmalayalam.com